ലോക്ക് ഡൗണില്‍ നിയമം ലംഘിച്ച് മലയാളികള്‍: വാഹന രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ റദ്ദാക്കിക്കൊണ്ടുള്ള നടപടികളുമായി പൊലിസ്
തിരുവനന്തപുരം: ലോക്ക് ഗൗണ്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ച് കേരള പൊലിസ്. മെട്രോ നഗരങ്ങളിലടക്കം ഉള്ള ജനങ്ങള്‍ തെരുവുകളിലേക്ക് സ്വകാര്യ വാഹനങ്ങള്‍ എടുത്ത് ഇറങ്ങിയ സാഹചര്യത്തില്‍ പൊലിസ് കൂട്ട അറസ്റ്റ് ആരംഭിച്ചു. അനാവശ്യമായി പുറത്തിറങ്ങിയാല്‍ വണ്ടികളുടെ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളിലേക്ക് പൊലിസ് കടന്നു കഴിഞ്ഞു.
അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ നമ്പറുകള്‍ ശേഖരിക്കാന്‍ തുടങ്ങി.രണ്ട് തവണ നിര്‍ദേശം ലംഘിച്ചാല്‍ റജിസ്‌ട്രേഷന്‍ റദ്ദാക്കും.അറസ്റ്റും കേസും നേരിടേണ്ടി വരും.പിടിച്ചെടുത്ത വാഹനങ്ങള്‍ 21ദിവസങ്ങള്‍ക്കുശേഷമേ വിട്ടുനല്‍കു.
പലരും സത്യവാങ്മൂലം കയ്യില്‍ കരുതുന്നില്ല. പിടിക്കപ്പെടുമ്പോള്‍ ആശുപത്രിയിലേക്ക് കടയിലേക്ക് എന്നുപറഞ്ഞ് കബളിപ്പിക്കുകയാണ്. ഇങ്ങനെ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് പൊലിസ് നടപടി ശക്തമാക്കിയത്. കണ്ണൂരില്‍ 94 പേരെയും, എറണാകുളത്ത് 200 പേരെയും അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ 1200 പേര്‍ക്കെതിരെ കേസെടുത്തു.കണ്ണൂരില്‍ പിടിച്ചെടുത്തത് 39 വാഹനങ്ങള്‍. 654 പേര്‍ക്കെതിരെ കേസെടുത്തു.ലോക്ക് ഡൗണ്‍ ലംഘിച്ചതിന് കൊല്ലം സിറ്റി പൊലിസ് പരിധിയില്‍ ഇന്ന് 106 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.വയനാട്ടില്‍ ഇന്ന് ഇതുവരെ 20 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് 113 വാഹനങ്ങള്‍ പിടിച്ചെടുത്തു.
അതേ സമയം അടിയന്തര ആവശ്യങ്ങള്‍ക്കായി കുടുതല്‍ പേര്‍ പാസ് ലഭിക്കുന്നതിനായി പൊലിസിനെ സമീപിച്ച സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാരും മറ്റ് ജീവനക്കാരും, മെഡിക്കല്‍ ഷോപ്പ് മെഡിക്കല്‍ ലാബ് ജീവനക്കാര്‍, ആംബലുന്‍സ് ഡ്രൈവര്‍മാര്‍, മൊബൈല്‍ ടവര്‍ ടെക്‌നീഷ്യന്‍മാര്‍, ഡാറ്റാ സെന്റര്‍ ജീവനക്കാര്‍,യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ബോയ്‌സ്, സ്വകാര്യ സുരക്ഷാ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, പാചകവാതക വിതരണക്കാര്‍ എന്നിവരെ പാസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."