HOME
DETAILS
MAL
പ്രവാസികളെ പരിഗണിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമെന്ന്
backup
April 30 2018 | 03:04 AM
ചാവക്കാട് : നാട്ടില്‍ തിരിച്ച് വന്ന പ്രവാസികള്‍ക്ക് അര്‍ഹമായ ജീവിത സാഹചര്യം ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രവാസി ലീഗ് സംസ്ഥാനസെക്രട്ടറി ജലീല്‍ വലിയകത്ത്. ചാവക്കാട് നടന്ന പ്രവാസി ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡണ്ട് എ.വി ഹംസ കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. സി മുഹമ്മദാലി, വി. മായിന്‍കുട്ടി അണ്ടത്തോട്, നൂര്‍ മുഹമ്മദ് ഹാജി, അസീസ് കടപ്പുറം, മുഹമ്മദ് ഹാജി, കെ.കെ. യുസഫ് ഹാജി, ടി.കെ. ഷാഫി എക്കഴിയൂര്‍ എന്നിവര്‍ സംസാരിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി വി.സലാം മന്ദലാംകുന്ന് സ്വാഗതവും ഉസ്മാന് കടപ്പുറം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."