ആറാട്ടുപുഴ ഹിന്ദുമഹാസമ്മേളനം ആരംഭിച്ചു
ചേര്‍പ്പ്: നമ്മുടെ പുരാണഗ്രന്ഥങ്ങളെ പുതിയ തലമുറക്ക് പഠിപ്പിച്ചു നല്‍കുന്നതില്‍ പരാജയപ്പെട്ടെന്ന് സ്വാമി ഭൂമാനന്ദതീര്‍ത്ഥമഹാരാജ് പറഞ്ഞു. ആറാട്ടുപുഴ ഹിന്ദു മഹാസമ്മേളനം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഗ്രാമങ്ങളില്‍ ഇനി ഉയരേണ്ടത് ജ്ഞാനക്ഷേത്രങ്ങളാണ് സമാജത്തെ ശക്തിപ്പെടുത്തണമെങ്കില്‍ കുടുംബങ്ങളെ ധാര്‍മ്മികമായി ഉയര്‍ത്തണം. പ്രകൃതിയാണ് ചാതുര്‍വര്‍ണ്യത്തെ സൃഷ്ടിച്ചത്.
ചാതുര്‍വര്‍ണ്യത്തെ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് കുടുംബസ്‌നേഹം, സമാജസ്‌നേഹം, രാഷ്ട്രസ്‌നേഹം എന്നിവ വളര്‍ത്തുന്ന രീതിയിലുള്ള പഠനം സ്‌കൂളുകളില്‍ നിന്ന് കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.ഡോ.എം.ലക്ഷ്മികുമാരി അധ്യക്ഷനായി.
ശബരിമല അയ്യപ്പസേവാ സമാജം അഖിലഭാരതീയ ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്, സ്വാമി പുരുഷോത്തമാനന്ദസരസ്വതി, എസ്.എന്‍.ഡി.പി അസി.സെക്രട്ടറി കെ.വി.സദാനന്ദന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഭവനനിധി സമര്‍പ്പണം കാനാടികാവ് മഠാധിപതി ഡോ.വിഷ്ണുഭാരതീയ സ്വാമികള്‍ നിര്‍വഹിച്ചു.സ്വാമി തേജസ്വരൂപാനന്ദസരസ്വതി സ്വാഗതം പറഞ്ഞു. ഉച്ചത്തിരിഞ്ഞ് ക്ഷേത്ര ഐതീഹ്യങ്ങളിലേക്കുള്ള ബോധപൂര്‍വ്വകടന്നുകയറ്റം എന്ന വിഷയത്തില്‍ ഡോ.എന്‍.ഗോപാലകൃഷ്ണന്‍, ധാര്‍മ്മിക വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യസുരക്ഷ എന്ന വിഷയത്തില്‍ ആര്‍ഷവിദ്യാസമാജത്തിലെ മനോജ്കുമാര്‍, ഭാഗവതം നല്‍കുന്ന ജീവിതദര്‍ശനം എന്ന വിഷയത്തില്‍ സ്വാമി സന്മയാനന്ദസരസ്വതി എന്നിവര്‍ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."