ഷൊര്‍ണൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഉദ്യോഗാര്‍ഥികളെ വട്ടം കറക്കുന്നുവെന്ന്
പട്ടാമ്പി: രജിസ്‌ട്രേഷന്‍ പുതുക്കാന്‍ വന്നവരെയും സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ വന്ന ഉദ്യോഗാര്‍ഥികളെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ജീവനക്കാര്‍ വട്ടം കറപ്പിക്കുന്നതായി ആക്ഷേപം. രേഖകളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കുന്നതിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ കുറച്ച് ദിവസങ്ങള്‍ക്ക് നിര്‍ത്തിവെച്ചിരിക്കുകയാണന്നും അറിയിച്ചുള്ള നോട്ടീസ് പുറത്ത് ഒട്ടിച്ചുവെച്ചിട്ടുണ്ടെങ്കിലും നോട്ടീസില്‍ വ്യക്തമായ തിയതിയോ മറ്റോ രേഖപ്പെടുത്തിയിട്ടില്ല.
മൂന്ന് വര്‍ഷത്തിലൊരിക്കലാണ് രജിസ്ട്രര്‍ ചെയ്തവര്‍ വീണ്ടും പുതുക്കേണ്ടത്. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് 2014 ല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ വന്ന ഉദ്യോഗാര്‍ഥിയോട് അന്നും ഇതേ കാരണം പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ ചെയ്യാന്‍ ജീവനക്കാര്‍ അനുവദിച്ചില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
എക്‌സ്‌ചേഞ്ചിലുള്ള ജീവനക്കാര്‍ ഫയലുകളുടെ കെട്ടുകള്‍ ഉദ്യോഗാര്‍ഥിക്ക്്് നല്‍കി അതില്‍ നിന്നും അവരവരുടെ കാര്‍ഡ് കണ്ടെത്താനും പറഞ്ഞതോടെ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം സര്‍ട്ടിഫിക്കറ്റ് രജിസ്ട്രറില്‍ ഉള്‍പ്പെടുത്താന്‍ വന്ന ഉദ്യോഗാര്‍ഥിയോട് മൂന്ന് വര്‍ഷം മുമ്പ് പറഞ്ഞ മറുപടിയാണ് വീണ്ടും ആവര്‍ത്തിച്ചത്. എന്നാല്‍ ഇക്കാര്യം എംപ്ലോയ്‌മെന്റ് ഉദ്യോഗസ്ഥനെ നേരിട്ടറിയിച്ചപ്പോള്‍ മൂന്ന് വര്‍ഷം മുമ്പ് ഞാന്‍ ഇവിടെയില്ലാരുന്നുവെന്നും അക്കാര്യം ഇപ്പോള്‍ പറയേണ്ടതില്ലെന്നും പറഞ്ഞ്് സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സമ്മിതിച്ചില്ല.
എംപ്ലോയ്‌മെന്റ് ഓഫീസര്‍ പരാതിയുമായി വന്ന ഉദ്യോഗാര്‍ഥികളുടെ മുന്നില്‍ ഗവണ്‍മെന്റിന്റെ ഓര്‍ഡര്‍ കാണിച്ച് ഓണ്‍ലൈന്‍ ചെയേണ്ട കാര്യങ്ങള്‍ ഞാന്‍ ആദ്യം പഠിക്കട്ടെ എന്നാണ് പറഞ്ഞത്. ഗവണ്‍മെന്റ് രണ്ട് ട്രൈനര്‍മാരെയാണ് രേഖകള്‍ കമ്പ്യൂട്ടറില്‍ ആക്കാന്‍ ചുമതലപ്പെടുത്തിയതെന്നും കൂട്ടി പറഞ്ഞാണ് സര്‍ട്ടിഫിക്കറ്റ് പുതുക്കാനും കാര്‍ഡില്‍ ചേര്‍ക്കാനും വന്നവരെ പിന്നീട് വരണമെന്ന് പറഞ്ഞ ് മടക്കിവിടുന്നത്. രജിസ്‌ട്രേഷന്‍ നിറുത്തിവെച്ചിട്ടുള്ള വാര്‍ത്താകുറിപ്പുകളൊന്നും കണ്ടില്ലെന്ന്്് പറഞ്ഞ ഉദ്യോഗാര്‍ഥിയുടെ സംശയത്തിന് വ്യക്തമായ മറുപടിയും നല്‍കിയില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തി. എന്ന് മുതലാണ് രജിസ്‌ട്രേഷനും മറ്റുകാര്യങ്ങളും നടക്കുക എന്നുള്ളതിന് ചുമതല വഹിക്കുന്ന ഓഫിസറടക്കമുള്ള ജീവനക്കാര്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കാത്തതും സംശയത്തിനടവരുത്തുന്നു.
അതെ സമയം ജീവനക്കാര്‍ ഉദ്യോഗാര്‍ഥികളോട് മോശമായ പെരുമാറ്റത്തോടെയാണ് സംസാരിക്കുന്നതെന്നുമുള്ള ആക്ഷേപമുണ്ട്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും വരുന്ന അഭ്യസ്ഥ വിദ്യരായ ഉദ്യോഗാര്‍ഥികളെ ഇത്തരത്തിലുള്ള വട്ടം കറപ്പിക്കലിനെതിരെ മേലുദ്യോഗസ്ഥര്‍ക്ക് പരാതി സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."