കോലഴിപൂവണിയില് അടിപ്പാത നിര്‍മിക്കും: അനില്‍ അക്കര
വടക്കാഞ്ചേരി: സംസ്ഥാന പാതയില്‍ ഏറെ തിരക്കുള്ള കോലഴി പൂവണിയില്‍ അടിപ്പാത നിര്‍മിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു അനില്‍ അക്കര എം.എല്‍.എ പറഞ്ഞു.
കോലഴി സൗഹാര്‍ദ്ദ സ്ട്രീറ്റ് റസിഡന്‍സ് അസോസിയേഷന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാറ്റ്പാക് വിദഗ്ധരുടെ സാധ്യതാ പഠനത്തിന്റെയും സാങ്കേതിക ഉപദേശത്തിന്റെയും അടിസ്ഥാനത്തിലാണു അടി പാത നിര്‍മാണം. പാട്ടുരായ്ക്കല്‍ മുതല്‍ അത്താണി വരെ റോഡ് വികസിപ്പിക്കുന്ന നടപടികള്‍ ഉടന്‍ ആരംഭിയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂവണിയില്‍ കാഴ്ച മറച്ചു കൊണ്ടു റോഡിലേക്കു തള്ളിനില്ക്കുന്ന വൈദ്യുതി വകുപ്പിന്റെ ട്രാന്‍സ്ഫോമര്‍ മാറ്റിസ്ഥാപിക്കാന്‍ ഉടന്‍ നടപടിയുണ്ടാകുമെന്നു ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കോലഴി പഞ്ചായത്ത് പ്രസിഡന്റ്് എ.ജെ ഷാജു അറിയിച്ചു. അസോസിയേഷന് പ്രസിഡന്റ് ടി. സത്യനാരായണന് അധ്യക്ഷനായി. പഞ്ചായത്ത് മെമ്പര്‍ ലക്ഷ്മി വിശ്വംഭരന്, അസോസിയേഷന് വൈസ് പ്രസിഡന്റ് വി.രമേശ് , സെക്രട്ടറി പി.സുരേഷ് ബാബു സംസാരിച്ചു. ഗാനമേളയും നൃത്തനൃത്യങ്ങളും സ്നേഹ വിരുന്നും ഉണ്ടായി .ഭാരവാഹികളായി ജോസഫ് കണ്ടത്തുംകരയില് (പ്രസിഡന്റ്് ), ഡേവിസ് മണലില്‍ (വൈസ് പ്രസിഡന്റ്്), ആര്. ഉണ്ണികൃഷ്ണന് (സെക്രട്ടറി), കെ.എം പ്രദീപ് വര്‍മ (ജോ. സെക്രട്ടറി), എം.കെ സുരേഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."