ഇടുക്കിയില്‍ രോഗി സ്വീകരിച്ചത് മാതൃകാപരമായ നിലപാട്
തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കലക്ടര്‍ എച്ച്. ദിനേശന് അറിയിച്ചു. തൊടുപുഴ താലൂക്കിലെ കുമാരമംഗലം സ്വദേശിയായ 33 കാരനാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 19 നാണ് ഇദ്ദേഹം വിദേശത്തുനിന്ന് നാട്ടിലെത്തിയത്. രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് മാതൃകാപരമായ നിലപാട് സ്വീകരിക്കുകയായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് ടാക്സിയില്‍ വീട്ടിലെത്തിയ ഇദ്ദേഹം സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞു. കഴിഞ്ഞ 23 ന് ബൈക്കില്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലെത്തി സാംപിള്‍ നല്കി. തുടര്‍ന്ന് വീട്ടിലെത്തി. കുടുംബാഗങ്ങളുമായി പോലും നേരിട്ടു വിനിമയം നടത്തിയിട്ടില്ലെന്ന് കലക്ടര്‍ അറിയിച്ചു. ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുന്ന രോഗി അദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായും കലക്ടര്‍ വ്യക്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."