HOME
DETAILS
MAL
പനിക്കു ചികിത്സ തേടിയയാള്‍ മരിച്ചു; കൊവിഡ് റിസള്‍ട്ട് വരുംവരെ സംസ്‌കരിക്കരുതെന്ന് നിര്‍ദേശം
backup
March 26 2020 | 04:03 AM
ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയയാള്‍ ആശുപത്രിയില്‍ നിന്ന് മടങ്ങവെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
എടക്കവിയൂര്‍ കാജാ കമ്പനിക്കു പടിഞ്ഞാറ് ചാലില്‍ അലിയാണ് (70) മരിച്ചത്. ഏറെക്കാലമായി ഹൃദ്രോഗമുള്ള അലി ചാവക്കാട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പനിയും തൊണ്ടവേദനയുമുണ്ടായപ്പോള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് പരിശോധനയ്ക്ക് താലൂക്ക് ആശുപത്രിയിലെത്തിയത്.
പനിയും തൊണ്ടവേദനയുമായതിനാല്‍ കൊവിഡ് പരിശോധനയ്ക്കായി സാംപിള്‍ എടുത്ത ശേഷം വീട്ടില്‍ പോയി പനി മാറുന്നതു വരെ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയാണ് തിരിച്ചയച്ചത്. വീട്ടിലേക്കു മടങ്ങവെ ഓട്ടോറിക്ഷയില്‍ വച്ച് ഹൃദയാഘാതമുണ്ടായി.
തിരിച്ച് ആശുപത്രിയില്‍ എത്തുന്നതിനിടയിലാണ് മരണം സംഭവിച്ചത്. കൊവിഡ് പരിശോധനാഫലം വരുന്നതു വരെ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിക്കുകയാണ്. ഫലം പൊസിറ്റീവായാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കുക. ആമിനക്കുട്ടിയാണ് ഭാര്യ. മക്കള്‍: ഹംസ, അബൂബക്കര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."