HOME
DETAILS

ആലുവയിലെ ഗുണ്ടാ ആക്രമണം

  
backup
April 30, 2018 | 5:07 AM

%e0%b4%86%e0%b4%b2%e0%b5%81%e0%b4%b5%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%97%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82

 


ആലുവ: ബൈപാസ് ജങ്ഷനില്‍ വ്യാപാരിയെ ആക്രമിച്ച് മാരകമായി പരുക്കേല്‍പ്പിക്കുകയും പൊതു സ്ഥലത്ത് പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത സംഘത്തില്‍ നിന്നും ഓടി രക്ഷപ്പെട്ട നാല് പേരെയും ഉടന്‍ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കണമെന്ന് ആലുവ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുമെന്നും നടപടി എടുക്കാത്ത പക്ഷം സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ആലുവ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ഇ.എം നസീര്‍ബാബു, അഡ്വ. എ.ജെ റിയാസ്, ജോണി മൂത്തേടന്‍ എന്നിവര്‍ അറിയിച്ചു.
ശനിയാഴ്ച്ച വൈകിട്ട് നാലിനാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊണ്ട് 10 പേരടങ്ങുന്ന ഗുണ്ടാസംഘം അഴിഞ്ഞാടിയത്. വ്യാപാര സ്ഥാപനങ്ങളിലേക്ക് പ്രവേശനം തടഞ്ഞ് കൊണ്ട് പാര്‍ക്ക് ചെയ്ത ടെമ്പോ ട്രാവലര്‍ മാറ്റിയിടാന്‍ ആവശ്യപ്പെട്ടതോടെയാണ് ഗുണ്ടാസംഘം അക്രമം ആരംഭിച്ചത്. ആലുവ മര്‍ച്ചന്റ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ അസീസ് അല്‍ബാബിനെയും മകനെയും കൂടാതെ ചിത്രകാരനായ റിയാസ് കരിപ്പാല, വ്യാപാരിയായ ഇബ്രാഹീം കുട്ടി എന്നിവര്‍ക്കുമാണ് മര്‍ദനമേറ്റത്.
വിവരം അറിഞ്ഞ് എത്തിയ എസ്.ഐ ഫൈസലിനെയും സി.ഐ വിഷാല്‍ ജോണ്‍സന്‍ എന്നിവര്‍ക്കു നേരെയും അക്രമമുണ്ടായി. സംഘത്തില്‍ നിന്ന് 4 പേര്‍ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.
വരാപ്പുഴ കേന്ദ്രീകരിച്ച് അടുത്തയിടയായി രൂപപ്പെട്ട ഗുണ്ടാസംഘത്തില്‍പ്പെട്ടവരാണ് അക്രമത്തില്‍ ഉള്‍പ്പെട്ടതെന്നാണ് വിവരം. പിടിയിലായവരെ ഇന്നലെ ആലുവ മജിസ്‌ട്രേറ്റിന്റെ മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ദുബൈയിലേക്കുള്ള സർവീസുകൾ കൂട്ടത്തോടെ നിർത്തിവച്ച് അന്താരാഷ്ട്ര വിമാനക്കമ്പനികൾ

uae
  •  2 months ago
No Image

തൃണമൂലിൽ വൻ പിളർപ്പ്; 20 ലോക്‌സഭാ എംപിമാർ സ്പീക്കർക്ക് കത്ത് നൽകി, എൻഡിഎയെ പിന്തുണച്ചേക്കും

National
  •  2 months ago
No Image

സോഷ്യൽ മീഡിയയിൽ തരംഗമായി യുഎഇയുടെ 'ദേശീയ പ്രതിജ്ഞ'; സർട്ടിഫിക്കറ്റുകൾ പങ്കുവെച്ച് പ്രവാസികളും സ്വദേശികളും, അറിഞ്ഞിരിക്കേണ്ടതെല്ലാം

uae
  •  2 months ago
No Image

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് നിര്‍ദേശം;കൃത്യമായ നോട്ടിഫിക്കേഷനുകള്‍ക്കായി ഫോണ്‍ അപ്‌ഡേറ്റ് ചെയ്യണം

bahrain
  •  2 months ago
No Image

കോഴിക്കോട് എം.ഡി.എം.എ വേട്ട; പൊലിസിനെ വെട്ടിച്ച് യുവാവും യുവതിയും രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

"വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് നാട്ടുകാരെ കാണിപ്പൂ"- ആഭരണങ്ങൾ കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ വിനയായി; യൂട്യൂബറുടെ വീട് കൊള്ളയടിച്ചു

National
  •  2 months ago
No Image

'എൽ നിനോ' വരുന്നു; യുഎഇയിൽ കടുത്ത ചൂടിനും കനത്ത മഴയ്ക്കും സാധ്യത

uae
  •  2 months ago
No Image

ദില്‍മുന്‍ കാലഘട്ടത്തിലെ അപൂര്‍വ കളിമണ്‍ ഫലകങ്ങള്‍ ബഹ്‌റൈനില്‍ കണ്ടെത്തി

bahrain
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തില്‍ അപാകത; ചേര്‍ത്തലയിലെ വെള്ളക്കെട്ടില്‍ വലഞ്ഞ് ജനങ്ങള്‍

Kerala
  •  2 months ago
No Image

ഭൂകമ്പത്തിൽ നടുങ്ങി ഫിലിപ്പീൻസ്; മരണം 32 ആയി, ഇരുനൂറിലധികം പേർക്ക് പരുക്ക്

International
  •  2 months ago