വേങ്ങൂര്‍, കുറ്റിലക്കര നിവാസികള്‍ ദുരിതത്തില്‍
അങ്കമാലി: ചെറുകര ആനാട്ടുതോട്ടിലേയ്ക്ക് മാലിന്യം തള്ളുന്നതിനാല്‍ വേങ്ങൂര്‍, കുറ്റിലക്കര നിവാസികള്‍ ദുരിതത്തില്‍. മറ്റൂര്‍, മരോട്ടിച്ചുവട് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന അരി മില്ലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളാണ് തോട്ടിലേയ്ക്ക് മാലിന്യം ഒഴുക്കുന്നത്. ചാരവും മലിന ജലവുമാണ് തോട്ടിലേയ്ക്ക് ഒഴുക്കുന്നത്. ഇതുമൂലം രൂക്ഷമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്.
മാലിന്യം നിറഞ്ഞ് വെള്ളം പല നിറത്തിലാണ് ഒഴുകുന്നത്. പലയിടത്തും നീരൊഴുക്കുമില്ലാതെയായി.
വേങ്ങൂര്‍,കുറ്റിലക്കര നിവാസികളുടെ ആശ്രയമായ ഈ തോട് മാഞ്ഞാലിതോട്ടിലേയ്ക്കാണ് വന്നു ചേരുന്നത്. തോട്ടിലെ മലിന ജലം കിണറുകളിലേയ്ക്ക് എത്തുന്നതിനാല്‍ സമീപവാസികളുടെ കുടിവെള്ളവും മുട്ടിയ അവസ്ഥയാണ്.
തോട്ടില്‍ കൊതുക് പെരുകിയതിനാല്‍ പകര്‍ച്ച വ്യാധികള്‍ക്കും കാരണമാകുന്നു. ചാരം കലര്‍ന്ന വായു ശ്വസിക്കുന്നതിനാല്‍ ചുമയും സ്വാസതടസവും അനുഭവപ്പെടുന്നതായും നാട്ടുകാര്‍ പറയുന്നു. തോട്ടില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമരം സംഘടിപ്പിക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ ചെറുകര,ആനാട്ട് തോട് സംരക്ഷണ സമിതി രൂപീകരിച്ചു. യോഗത്തില്‍ നഗരസഭ കൗണ്‍സിലര്‍മാരായ ലേഖമധു, ബിനി.ബി.നായര്‍, രക്ഷാധികാരി പി.എ.തോമസ്, ഭാരവാഹികളായ എം.എം പോള്‍, എ.എം ആഗസ്തി, എം.ഒ ജേക്കബ്, വര്‍ഗീസ് മണ്ടുംമല എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."