റഷ്യയിലും കടുത്ത നിയന്ത്രണങ്ങള്‍
മോസ്‌കോ: കൊവിഡ് വ്യാപന ഭീതിയില്‍ റഷ്യയിലും കടുത്ത നിയന്ത്രണങ്ങള്‍. ജനങ്ങളോട് വീടുകളില്‍ കഴിയാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ അഭ്യര്‍ഥിച്ചു. ഏപ്രില്‍ 22ന് നടത്താനിരുന്ന ഭരണഘടനാ പരിഷ്‌കരണത്തിനുള്ള വോട്ടെടുപ്പ് മാറ്റിവച്ചതായും പ്രസിഡന്റ് പ്രഖ്യാപിച്ചു.
അടുത്ത ഒരാഴ്ച വീട്ടില്‍തന്നെ കഴിയാനാണ് റഷ്യക്കാരോട് നിര്‍ദേശിച്ചിരിക്കുന്നത്. ഫാര്‍മസി, ബാങ്കുകള്‍, മറ്റ് അവശ്യസര്‍വിസുകള്‍ എന്നിവയൊഴിച്ചുള്ള സ്ഥാപനങ്ങള്‍ പരമാവധി അടച്ചിടാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യവും ക്ഷേമവുമാണ് പ്രധാനമെന്ന് പുടിന്‍ പറഞ്ഞു.
റഷ്യയില്‍ ഇതുവരെ 658 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 163 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇത് റഷ്യയില്‍ ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണ്. ഇതോടെയാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
2024നു ശേഷവും പുടിന് പ്രസിഡന്റ് സ്ഥാനത്ത് തുടരാവുന്ന രീതിയില്‍ കൊണ്ടുവന്ന ഭരണഘടനാ പരിഷ്‌കരണത്തിലുള്ള വോട്ടെടുപ്പാണ് ഏപ്രില്‍ 22ന് നടക്കേണ്ടിയിരുന്നത്. ഇതാണ് ഇപ്പോള്‍ നീട്ടിവച്ചിരിക്കുന്നത്. പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, കൊവിഡിനെ നേരിടാന്‍ സ്‌പെയിന്‍ ചൈനയില്‍നിന്നു വന്‍തോതില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."