ആരോഗ്യ പ്രവര്‍ത്തകര്‍ ദൈവത്തിന്റെ പ്രതീകങ്ങള്‍
ന്യൂഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകരെ പീഡിപ്പിക്കുന്നവര്‍ പൊലിസ് നടപടി നേരിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വൈറസിനെതിരേ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരായ വെളുത്ത കോട്ടുകാര്‍ ദൈവത്തിന്റെ പ്രതീകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ വരാണസിയില്‍ കൊറോണ വൈറസ് പ്രതിസന്ധിയെ കുറിച്ച് ജനങ്ങളുമായി വിഡിയോ കോണ്‍ഫറന്‍സിങ് വഴി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പലയിടത്തും ഡോക്ടര്‍മാരോടും നഴ്‌സുമാരോടും ആളുകള്‍ മോശമായി പെരുമാറുന്നത് അറിഞ്ഞെന്നും ഇതില്‍ തനിക്ക് വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെളുത്ത കോട്ടിട്ടവര്‍ ദൈവത്തിന്റെ പ്രതിരൂപങ്ങളാണ്. അവരാണ് ഇന്ന് നമ്മുടെ ജീവന്‍ രക്ഷിക്കുന്നത്. അവരുടെ ജീവന്‍ പോലും അപകടത്തിലാക്കിയാണ് അവര്‍ ഇതു ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം അടച്ചുപൂട്ടിയതിനു പിറ്റേദിവസമാണ് തന്റെ മണ്ഡലത്തിലെ ജനങ്ങളുമായി സംവദിക്കുന്ന ചോദ്യോത്തര പരിപാടി മോദി സംഘടിപ്പിച്ചത്. അടുത്ത 21 ദിവസത്തില്‍ കൊറോണ വൈറസിനെതിരായ യുദ്ധം വിജയക്കൊടി നാട്ടുമെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര അടുത്ത 18 ദിവസത്തിനകം കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ വിജയം നേടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."