HOME
DETAILS
MAL
ഇന്ത്യ ഒരുപടി മുന്നിലെന്ന് ആന്‍ഡി ഫഌര്‍; എതിരാളികള്‍ ശക്തരെന്ന് അങ്കിത്
backup
February 07 2019 | 08:02 AM
കൃഷ്ണഗിരി: കളിക്കാരുടെ ശാരീരീകക്ഷമതയുടെ കാര്യത്തില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ വളരെയധികം മുന്നോട്ട് പോയതായി ഇംഗ്ലണ്ട് ടീം കോച്ച് മുന്‍ സിംബാബ്‌വെ ക്യാപ്റ്റനുമായിരുന്ന ആന്‍ഡി ഫ്‌ളവര്‍ പറഞ്ഞു.
സ്‌റ്റേഡിയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ശാരീരീകക്ഷമത നിലനിര്‍ത്തുന്നതില്‍ വിവിധ തലങ്ങളില്‍ ഇന്ത്യ പ്രാധാന്യം നല്‍കുന്നുണ്ട്. ഇത് മത്സരങ്ങളില്‍ പ്രതിഫലിക്കുന്നുമുണ്ട്. ദേശീയതലത്തില്‍ മികച്ച പ്രകടനം നടത്തുന്ന കളിക്കാര്‍ക്ക് ചതുര്‍ദിന മത്സരത്തിലൂടെ ഇന്ത്യന്‍ ടീമിലേക്കുള്ള സാധ്യതകളാണ് തുറന്നുതരുന്നതെന്ന് ഇന്ത്യന്‍ എ നായകന്‍ അങ്കിത് ഭാവ്‌ന പറഞ്ഞു. ഏകദിന പരമ്പരയില്‍ പരാജയപ്പെട്ടെങ്കിലും ഇംഗ്ലണ്ട് ടീം ശക്തരായ എതിരാളികളാണെന്നും അങ്കിത് കൂട്ടിച്ചേത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."