ഉപതെരഞ്ഞെടുപ്പ് ഫാസിസത്തിനെതിരേയുള്ള വിധിയെഴുത്താകണം: മുനവ്വറലി തങ്ങള്‍
കൊണ്ടോട്ടി: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫാസിസത്തിനെതിരേയുള്ള വിധിയെഴുത്താകണമെന്നു യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര് മാപ്പിളകലാ അക്കാദമിയില്‍ മണ്ഡലം മുസ്ലിംലീഗ് പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപതെരഞ്ഞെടുപ്പിന്റെ വിജയത്തിനു വിവിധ കര്‍മപദ്ധതികള്‍ ആവിഷ്കരിച്ചു. പി.എ ജബ്ബാര്‍ ഹാജി അധ്യക്ഷനായി. ജില്ലാ ജനറല്‍സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍ പദ്ധതികള്‍ വിശദീകരിച്ചു. യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ മുഖ്യപ്രഭാഷണം നടത്തി. അഷ്റഫ് മടാന്‍, പി.കെ.സി അബ്ദുര്റഹിമാന്, സി.പി കുഞ്ഞാന്, സി.ടി മുഹമ്മദ്, കെ.പി ബാപ്പു ഹാജി, എ.ടി തങ്ങള്‍, നസീം പുളിക്കല്‍, അഡ്വ. എം.കെ.സി നൗഷാദ്, എ. മുഹ്യുദ്ദീന്‍ അലി, കെ.ടി ഷക്കീര്‍ ബാബു, പി.വി അഹമ്മദ് സാജു, എന്‍.എ കരീം, കബീര്‍ മുതുപറമ്പ്, ബഷീര്‍ കോപ്പിലാന്‍, അഷ്ക്കര്‍ നെടിയിരുപ്പ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."