HOME
DETAILS
MAL
ദേവകി വധക്കേസ്: ബി.ജെ.പി പ്രചാരണം അസംബന്ധമെന്ന് സി.പി.എം
backup
March 09 2017 | 21:03 PM
കാസര്‍കോട്: ദേവകി വധക്കേസില്‍ പ്രതികളെ പിടികൂടാത്തതു സി.പി.എം സമ്മര്‍ദ്ദം കാരണമാണെന്ന ബി.ജെ.പി പ്രചാരണം അസംബന്ധമാണെന്നു ജില്ലാ സെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്. കൃത്യമായ തെളിവുകളുടെ പിന്‍ബലത്തോടെ പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടു വരാന്‍ പൊലിസ് നടത്തി വരുന്ന ഇടപെടല്‍ മറച്ചുവച്ചു കൊണ്ടാണു ബി.ജെ.പി സി.പി.എമ്മിനെതിരേ കള്ള പ്രചരണം നടത്തുന്നത്. പ്രതികളെ പിടിക്കുന്നതോടെ ബി.ജെ.പിയുടെ സി.പി.എം വിരുദ്ധ കപട നാടകത്തിനു തിരശീല വീഴും. രാഷ്ട്രീയ ദുഷ്ടലാക്കോടെ ബി.ജെ.പി നടത്തി വരുന്ന കള്ള പ്രചരണം ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ലെന്നും അദ്ദേഹം പ്രസ്തവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."