ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മാമ്പഴങ്ങളില്‍ വ്യാപക ഹോര്‍മോണ്‍ പ്രയോഗമെന്ന് പരാതി
ഈരാറ്റുപേട്ട: ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മാമ്പഴങ്ങളില്‍ വ്യാപകമായി ഹോര്‍മോണ്‍ സാന്നിധ്യം ഉണ്ടെന്ന് പരാതി. പ്ലാന്റ് ഗ്രോത്ത് റെഗുലേറ്റര്‍ (പി.ജി.ആര്) ഇനങ്ങളില്‍പ്പെടുന്ന ഹോര്‍മോണുകള്‍ തളിച്ച് പഴുപ്പിച്ച മാമ്പഴമാണ് വിപണിയിലെത്തുന്നത്.
കേരളത്തില്‍ പ്രധാനമായും മാമ്പഴം എത്തുന്നത് ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ്. ഇവിടങ്ങളിലെ മാമ്പഴ മൊത്തവിപണന കേന്ദ്രങ്ങളില്‍ പലയിടത്തും ഈ രീതിയില്‍ പച്ചമാങ്ങ പഴുപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു.
തമിഴ്നാട്ടിലും ആന്ധ്രയിലും ഇപ്പോള്‍ വിപണിയിലുള്ള മാമ്പഴങ്ങളില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന കാല്‍സ്യം കാര്‍ബൈഡ്, എത്തറാല്‍ എന്നീ രാസവസ്തുക്കളുടെ അംശങ്ങളുണ്ട്.
അവിടങ്ങളിലെ മാമ്പഴ മൊത്തവിപണന കേന്ദ്രങ്ങളില്‍ പരിശോധന നടക്കുന്നുണ്ടെന്നും സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പിനെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് വേണ്ട നടപടി യെടുക്കുന്നില്ലായെന്ന് ആക്ഷേപമുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."