അത്യാഹിത വിഭാഗത്തിലേക്ക് രോഗിയുമായി വന്ന വാഹനം ഉള്ളിലേയ്ക്ക് പ്രവേശിക്കാന്‍ വന്നത് ഭീതി പടര്‍ത്തി
അത്യാഹിത വിഭാഗത്തിന് സമീപം നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കാരമാണ് ഇത്തരത്തില്‍ രോഗിയുമായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ അത്യാഹിത വിഭാഗത്തിനകത്തേയ്ക്ക് പ്രവേശിക്കുന്ന തരത്തില്‍ കടന്നു വരാന്‍ കാരണം
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് രോഗിയുമായി വന്ന വാഹനം ഉള്ളിലേയ്ക്ക് പ്രവേശിക്കാന്‍ വന്നത് ഭീതി പടര്‍ത്തി. വ്യാഴാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. എറണാകുളത്തു നിന്നും ഒരു രോഗിയുമായി വന്ന സ്വകാര്യ കാറാണ് ആശുപത്രിയ്ക്കകത്തേക്ക് പ്രവേശിക്കുന്ന വിധം വന്നത്.
കാര്‍ പോര്‍ച്ച് കഴിഞ്ഞ് അകത്തേക്ക് പ്രവേശിക്കുന്നതു കണ്ട സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞെങ്കിലും ഡ്രൈവര്‍ കാര്യമാക്കിയില്ല. തുടര്‍ന്ന് കാര്‍ അകത്തേക്ക് കയറി വരുന്നത് കണ്ട ജീവനക്കാരും, മറ്റ് രോഗികളോടൊപ്പം വന്നവരും ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് കാര്‍ നിര്‍ത്തി ഡ്രൈവര്‍ പുറത്തിറങ്ങുകയായിരുന്നു. അത്യാഹിത വിഭാഗത്തിന് സമീപം പുതിയ ഒ.പി കൗണ്ടറും, കൂട്ടിരിപ്പ് കാര്‍ക്കുള്ള വിശ്രമകേന്ദ്രത്തിന്റേയും നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍, ഈ ഭാഗത്ത് വരുത്തിയ ട്രാഫിക് പരിഷ്‌കാരമാണ് ഇത്തരത്തില്‍ രോഗിയുമായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ അത്യാഹിത വിഭാഗത്തിനകത്തേയ്ക്ക് പ്രവേശിക്കുന്ന തരത്തില്‍ കടന്നു വരാന്‍ കാരണം.
ഒ.പിയുടെ നിര്‍മാണം പൂര്‍ത്തികരിക്കുന്നതു വരെ മാത്രമാണ് വാഹന പ്രവേശന സംവിധാനമെങ്കിലും, ചില സമയങ്ങളില്‍ ആശങ്ക പരത്താറുണ്ട്. ഡ്യൂട്ടിയിലുളള സുരക്ഷ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ ചില ഡ്രൈവര്‍മാര്‍ പാലിക്കാത്തതാണ് ഭീതി പടര്‍ത്തുന്ന വിധം വാഹനങ്ങള്‍ അകത്തേയ്ക്ക് പ്രവേശിക്കുവാന്‍ കാരണമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."