കൂട്ടിയും കിഴിച്ചും കേരളം !
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട@ിലേക്കുള്ള കേരളത്തിന്റെ വിധി ഇന്നറിയാം. രാവിലെ ഒന്‍പതിന് നടക്കുന്ന തെലങ്കാന-പുതുച്ചേരി മത്സരത്തോടെ ദക്ഷിണമേഖല ബി ഗ്രൂപ്പിലെ ചിത്രം വ്യക്തമാകും.
തെലങ്കാന ജയിച്ചാല്‍ കേരളം സര്‍വിസസ് മത്സരം ചടങ്ങ് തീര്‍ക്കല്‍ മാത്രമാവും. കഴിഞ്ഞ മത്സരത്തില്‍ തെലങ്കാന സര്‍വിസസിനെ വീഴ്ത്തിയതോടെയാണ് കേരളത്തിന്റെ ഫൈനല്‍ റൗ@ണ്ട് പ്രതീക്ഷക്ക് വീണ്ട@ും ജീവന്‍വച്ചത്. പ്രതിരോധത്തിന് മുന്‍തൂക്കം നല്കി കളിക്കുന്ന തെലങ്കാന പുതുച്ചേരിയെ കീഴടക്കി ഫൈനല്‍ റൗ@ണ്ടില്‍ കയറാമെന്ന പ്രതീക്ഷയിലാണ്. കേരളത്തെ സമനിലയില്‍ കുരുക്കി സന്തോഷ് ട്രോഫി ചരിത്രത്തില്‍ ആദ്യമായി ഒരു പോയിന്റ് നേടിയ ആവേശത്തിലാണ് പുതുച്ചേരി. തെലങ്കാനയുമായി പുതുച്ചേരി സമനില പിടിച്ചാല്‍ കേരളം സര്‍വിസസ് പോരാട്ടം ഗ്രൂപ്പ് ചാംപ്യന്മാരെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും.
പ്രതീക്ഷകളുമായി കേരള താരങ്ങള്‍ ഇന്നലെ വൈകിട്ട് പരിശീലനത്തിന് ഇറങ്ങി. ടീമില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് സര്‍വിസസിനെ നേരിടാന്‍ കേരളം ഇറങ്ങുകയെന്ന് പരിശീലകന് വി.പി ഷാജി പറഞ്ഞു. മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും ഫിനിഷിങിലെ പിഴവാണ് നിലവിലെ ചാംപ്യന്മാര്ക്ക് തിരിച്ചടിയായത്. ര@ണ്ട് ഗ്രൂപ്പുകളിലായി ഏഴു ടീമുകള്‍ മത്സരിച്ച യോഗ്യതാ റൗണ്ട@ില് ഇതുവരെ ഗോളടിക്കാന്‍ കഴിയാത്തത് കേരളത്തിനും പുതുച്ചേരിക്കുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."