കുഞ്ഞിപ്പള്ളി മേല്‍പാലം ഉദ്ഘാടനം ഇന്ന്: പ്രാതിനിധ്യത്തെ ചൊല്ലി തര്‍ക്കം
വടകര: കുഞ്ഞിപ്പള്ളി റെയില്‍വേ മേല്‍പാലം ഉദ്ഘാടന ചടങ്ങിലെ പ്രാതിനിധ്യത്തെ ചൊല്ലി തര്‍ക്കം. ഇന്ന് വൈകിട്ട് അഞ്ചിനു പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ സ്വാഗത സംഘം തീരുമാനത്തിന് വിരുദ്ധമായി ജനപ്രതിനിധികളെയും രാഷ്ട്രീയ പ്രതിനിധികളെയും തഴഞ്ഞതായാണ് ആക്ഷേപം.
സ്വാഗതസംഘം ചര്‍ച്ച ചെയ്തു തീരുമാനിച്ചതിന് വിഭിന്നമായി ജനപ്രതിനിധികളെ അവഹേളിച്ചും രാഷ്ട്രീയപ്രതിനിധികളെ തഴഞ്ഞുമാണ് ക്ഷണക്കത്ത് അടിച്ചത് എന്നാണ് യു.ഡി.എഫ് പരാതി. നിയമസഭയില്‍ പ്രാതിനിധ്യമുള്ളവരെ മാത്രമേ ആശംസ ചടങ്ങില്‍ ഉള്‍പ്പെടുത്തൂ എന്ന് പറയുമ്പോഴും അതില്‍ നിന്നും വിപരീതമായി കാര്യങ്ങള്‍ നടന്നു എന്ന ആക്ഷേപമാണ് ഉയരുന്നത്.സി.പി.എം നടത്തിയ തരംതാണ നടപടികളാണ് യു.ഡി.എഫ് കക്ഷികളെ ഒഴിവാക്കിയതും ജനപ്രതിനിധികളെ അവഹേളിച്ചതിനും പിന്നിലെന്ന് മുന്നണി അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."