പൂര്‍വസൂരികളുടെ ചരിത്രം വരുംതലമുറയ്ക്ക് വെളിച്ചം പകരും: മുനവ്വറലി തങ്ങള്‍
വില്യാപ്പള്ളി: പൂര്‍വസൂരികളുടെ ചരിത്രം വരും തലമുറയ്ക്ക് വെളിച്ചം നല്‍കുമെന്നും മഹാന്‍മാരായ പൂര്‍വികര്‍ പടുത്തുയര്‍ത്തിയ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും തണലിലാണ് ഇന്നത്തെ തലമുറ സന്തോഷത്തോടെ ജീവിക്കുന്നതെന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
വില്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് ഖത്തര്‍ ചാപ്റ്റര്‍ പുറത്തിറക്കിയ താളിയോല ഒരു വില്യാപ്പള്ളി വൃത്താന്തം എന്ന ചരിത്ര പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. താളിയോല പ്രകാശനത്തോടനുബന്ധിച്ച് ഖത്തര്‍ ചാപ്റ്റര്‍ നിര്‍മിച്ചു നല്‍കുന്ന എം.ജെ ഡിജിറ്റല്‍ ലൈബ്രറിയുടെ ശിലാസ്ഥാപനവും തങ്ങള്‍ നിര്‍വഹിച്ചു. മെജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് തയ്യില്‍ കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷനായി. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പ്രതിഭകള്‍ക്ക് സ്‌നേഹാദരം നല്‍കി. എഡിറ്റര്‍ ഡോ. മുനീര്‍ മംഗലാടിന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ മോഹനന്‍ ഉപഹാരം നല്‍കി.
ലത്തീഫ് തിരുവോത്ത് പദ്ധതി വിശദീകരണം നടത്തി. എം.സി വടകര പുസതക പരിചയം നിര്‍വഹിച്ചു. പ്രതിഭകളായ കക്കുന്നത്ത് മൊയ്തു, കെ. അനന്തമാരാര്‍, യൂസുഫ് മയ്യന്നൂര്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ജമാഅത്ത് പ്രസിഡന്റ് വരയാലില്‍ മൊയ്തു ഹാജി, കെ.കെ അബ്ദുസ്സമദ് മാസ്റ്റര്‍, അബ്ദുല്‍ നാസര്‍ നീലിമ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പി.എം അബൂബക്കര്‍ മാസ്റ്റര്‍, ആര്‍. യൂസുഫ് ഹാജി, ടി.കെ അബ്ദുല്‍ അസീസ്, കെ.കെ ഖാസിം, മാസ്റ്റര്‍, കെ.കെ ജസീല്‍ മാസ്റ്റര്‍, കെ.കെ മജീദ്, പി.സി സുരേഷ്, അഡ്വ. പി.ടി ഇല്യാസ്, എന്‍.ബി പ്രകാശന്‍ മാസ്റ്റര്‍, അഡ്വ. ദിലീപ്, വി. ബാലന്‍ മാസ്റ്റര്‍, വിനോദ് ചെറിയത്ത്, പുതിയെടുത്ത് അബ്ദുല്ല മാസ്റ്റര്‍, ഡോ. രഞ്ജിത്ത്, ഡോ. രാജീവന്‍ കുന്നത്ത് സംസാരിച്ചു.
ഖത്തര്‍ ചാപ്റ്റര്‍ ജന. സെക്രട്ടറി പി.വി.എ നാസര്‍ സ്വാഗതവും ഫൈസല്‍ രാമത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."