ക്ഷേത്രങ്ങളില്‍ കവര്‍ച്ച; പ്രതി പിടിയില്‍
കായംകുളം: നിരവധി ക്ഷേത്ര മോഷണ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.കോട്ടയം മീനച്ചല്‍ പൂവരണി കൊല്ലക്കോട്ട് ജോയ് എന്നുവിളിക്കുന്ന ജോസഫ് (48) ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം രാത്രി വാഹന പരിശോധനക്കിടെ മോഷ്ടിച്ച ബൈക്കിലെത്തിയ ഇയാളെ എസ്‌ഐ ഡി.രജീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
നൂറോളം ക്ഷേത്ര മോഷണ കേസിലെ പ്രതിയായ ഇയാള്‍ 12 വിഗ്രഹ മോഷണ കേസുകളില്‍ ശിക്ഷ കഴിഞ്ഞ് ആറുമാസം മുമ്പാണ് ജയിലില്‍നിന്ന് ഇറങ്ങിയത്.പിന്നീട് വിവിധ ജില്ലകളില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവരികയായിരുന്നു.കായംകുളത്ത് കറങ്ങിനടന്ന് മോഷണം നടത്താനുള്ള പ്ലാനുമായി അമ്പലപ്പുഴ തിരുവിഴയിലെ ഒരു വീട്ടില്‍നിന്നും മോഷ്ടിച്ച ബൈക്കുമായി എത്തിയപ്പോഴാണ് പോലീസിന്റെ വലയില്‍ അകപ്പെട്ടത്.ഹരിപ്പാട്,കരീലകുളങ്ങര, മാഹി,പാലക്കാട്,കരുനാഗപ്പള്ളി,കൊട്ടാരക്കര, മുഹമ്മ,അമ്പലപ്പുഴ,വര്‍ക്കല എന്നിവിടങ്ങളില്‍ വിവധ ക്ഷേത്രങ്ങളിലെ വഞ്ചികള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതായും കോട്ടയം ജില്ലയിലെ മൊത്തം ക്ഷേത്രങ്ങളില്‍നിന്നും മോഷണം നടത്തിയതായും പ്രതിയെ ചോദ്യം ചെയ്തതില്‍നിന്നും അറിഞ്ഞിട്ടുള്ളതായി പോലീസ് പറഞ്ഞു.
ഒറ്റക്ക് കറങ്ങിനടന്ന് ക്ഷേത്രങ്ങളുടെയും മറ്റ് ആരാധനാലയങ്ങളുടേയും മുന്നിലുള്ള വഞ്ചിയും ക്ഷേത്രങ്ങളുടെ ശ്രീകോവിലും കുത്തിത്തുറന്നാണ് മോഷണം നടത്തിവന്നിരുന്നത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി.കൂടുതല്‍ തെളിവെടുപ്പിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.ഡിവൈഎസ്പി എസ്.ഷിഹാബുദീന്‍,സിഐ കെ.സദന്‍,ആന്റീതെഫ്റ്റ് സ്‌ക്വാഡ് സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ്,ഇല്യാസ്,സുരേഷ്‌കൃഷ്ണ,മോഹനന്‍,നെവിന്‍,എഎസ്‌ഐ അജയകുമാര്‍,മനുലാല്‍,ജയപ്രകാശ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."