HOME
DETAILS
MAL
ബാങ്ക് വിളിക്കാന്‍ പള്ളിയിലെത്തിയയാള്ക്ക് പൊലിസിന്റെ ലാത്തിയടി
backup
March 26 2020 | 15:03 PM
തിരുവമ്പാടി: ബാങ്ക് വിളിക്കാന്‍ പള്ളിയില്‍ എത്തിയയാള്‍ക്ക് പൊലിസിന്റെ മര്‍ദനമേറ്റതായി പരാതി. തിരുവമ്പാടി കൂടരഞ്ഞി പെരുമ്പൂളയിലെ കുളിരാമുട്ടി ജുമുഅ മസ്ജിദില്‍ ബാങ്ക് വിളിക്കാനെത്തിയ ഷമീറിനാണ് പൊലിസിന്റെ ലാത്തിയടി കിട്ടിയത്.
ഉച്ചക്ക് ളുഹ്റ് ബാങ്ക് മുഴക്കാന്‍ പള്ളിയില്‍ കയറിയതാണ് ഷമീര്‍. ജുമുഅ മസ്ജിദിലെ ജീവനക്കാര്‍ നാട്ടില്‍ പോയതിനാല്‍ സമയത്തിന് ബാങ്ക് മുഴക്കാന്‍ കയറിയതാണ്. ഈ സമയം ജീപ്പിലെത്തിയ പൊലിസ് വുസു ചെയ്യുന്ന ഷമീറിനെ പുറത്തേക്ക് വിളിച്ചു കാര്യം അന്വേഷിക്കാതെ അടിക്കുകയായിരുന്നു. തുടര്‍ന്ന് പേരെല്ലാം എഴുതി എടുത്ത ശേഷം ബാങ്ക് മുഴക്കാന്‍ വന്നതാണെന്ന് അറിഞ്ഞ് 'രോഗം പരത്താന്‍ വന്നതാണെടോ, പ്രധാനമന്ത്രി പറഞ്ഞത് കേട്ടില്ലേടോ' എന്ന് ചോദിച്ചു രണ്ട് പൊലിസുകാര്‍ അടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."