ഉപതെരഞ്ഞെടുപ്പ് ചൂടില്‍ താമരശ്ശേരിയും പുതുപ്പാടിയും
താമരശ്ശേരി: ഉപതെരഞ്ഞെടുപ്പ് ചൂടില്‍ പുതുപ്പാടിയും താമരശ്ശേരിയും. താമരശ്ശേരി പതിനെട്ടാം വാര്‍ഡിലും പുതുപ്പാടി ഒമ്പതാം വാര്‍ഡിലും അടുത്ത 14നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ ദിവസവും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വീറും വാശിയും വര്‍ധിക്കുകയാണ്.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്‌ലിംലീഗ് നേതാവുമായിരുന്ന കെ.സി മാമുവിന്റെനിര്യാണത്തെ തുടര്‍ന്നാണ് 18ാം വാര്‍ഡായ പള്ളിപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 252 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡന്റായ എന്‍.പി മുഹമ്മദലിയാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി. ഇടതു മുന്നണി സ്ഥാനാര്‍ഥിയായി ഐ .എന്‍.എല്ലിലെ പി.സി ജുനൈസും ബി.ജെ.പിയുടെ സുധീര്‍ ബാബുവും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി പി.പി നവാസും മത്സര രംഗത്തുണ്ട്. 19 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് നിലവില്‍ 12ഉം എല്‍. ഡി.എഫിന് ആറും അംഗങ്ങളാണുള്ളത്.
പുതുപ്പാടി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ വെസ്റ്റ് കൈതപ്പൊ യിലില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എല്‍.ഡി.എഫ് അംഗം കെ.പി ഷൈജല്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പ്രസിഡന്റ് സ്ഥാനം എസ്.സി സംവരണമായ പുതുപ്പാടിയില്‍ ഭൂരിപക്ഷം ലഭിച്ചെങ്കിലും നഷ്ടപ്പെട്ട പ്രസിഡന്റ് സ്ഥാനം തിരിച്ചുപിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഡി.വൈ.എഫ്.ഐ നേതാവായ ഷൈജല്‍ രാജിവെച്ചത്. നിലവില്‍ എല്‍.ഡി.എഫിന് 11ഉം യു.ഡി. എഫിന് ഒമ്പതും അംഗങ്ങളുമാണ് ഇവിടെയുള്ളത്. യു.ഡി.എഫ് പ്രതിനിധിയായ അംബിക മംഗലത്തിനെ ആദ്യം പ്രസിഡന്റായി തെരഞ്ഞെടുത്തെങ്കിലും എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതിനെ തുടര്‍ന്ന് രാജിവെക്കുകയും യു.ഡി.എഫിലെ തന്നെ കെ.കെ നന്ദകുമാര്‍ പ്രസിഡന്റാവുകയും ചെയ്തു. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് നന്ദകുമാര്‍ രാജിവെച്ചതോടെ അംബിക മംഗലത്ത് വീണ്ടും പ്രസിഡന്റായി. ഭൂരിപക്ഷമുള്ള എല്‍.ഡി.എഫും പ്രസിഡന്റും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് എസ്.സി അംഗത്തെ വിജയിപ്പിച്ചെടുക്കാനായി ഷൈജല്‍ രാജിവെച്ചത്. 183 വോട്ടിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച വാര്‍ഡില്‍ രാഗേഷാണ് എല്‍.ഡി.എഫ്് സ്ഥാനാര്‍ഥി. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന അഡ്വ. ആയിശ കുട്ടി സുല്‍ത്താനാണ് എതിര്‍ സ്ഥാനാര്‍ഥി. രാജന്‍ കളക്കുന്നാണ് ബി.ജെ.പി സ്ഥാനാര്‍ഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."