വനിതാ പഞ്ചായത്ത് പ്രസിഡന്റുമാരെ തടഞ്ഞ സംഭവം: ലീഗ് പ്രതിഷേധ പ്രകടനം നടത്തി
കാസര്‍കോട്: ലോക വനിതാ ദിനത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച 'സ്വഛ് ശക്തി' ക്യാംപില്‍ ക്ഷണിക്കപ്പെട്ട വനിതാ പഞ്ചായത്ത് പ്രസിഡന്റുമാരെ തട്ടം ധരിച്ചതിന്റെ പേരില്‍ തടഞ്ഞു വച്ച സംഭവത്തില്‍ പ്രതിഷേധിച്ചു മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി ഫൗസിയ എന്നിവരെ തട്ടം ധരിച്ചതിന്റെ പേരില്‍ തടഞ്ഞു വെക്കുകയും അപമാനിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ ലീഗ് ജനപ്രതിനിധികള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഫിര്‍ദൗസ് റോഡിലെ മണ്ഡലം ലീഗ് ഓഫിസ് പരിസരത്തു നിന്നാരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ.കെ.എം അഷ്‌റഫ്, മുഹമ്മദ് കുഞ്ഞി, കാസര്‍കോട് നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, ഉപാധ്യക്ഷന്‍ എല്‍.എ മഹ്മൂദ് ഹാജി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ എ.എ ജലീല്‍, കെ.എ മുഹമ്മദലി, കല്ലട്ര അബ്ദുല്‍ ഖാദര്‍, ശാഹുല്‍ ഹമീദ്, എം.ടി അബ്ദുല്‍ ജബ്ബാര്‍, ഖാലിദ്, ജനപ്രതിനിധികളായ കെ അബ്ദുല്ലക്കുഞ്ഞി, ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുല്‍ റഹ്്മാന്‍, കെ.എം അബ്ദുല്‍ റഹ്്മാന്‍, അഷ്‌റഫ് എടനീര്‍, മൊയ്തീന്‍ സംബന്ധിച്ചു.
തൃക്കരിപ്പൂര്‍: ലോക വനിതാ ദിനത്തില്‍ മഹാത്മാ ഗാന്ധിയുടെ ജന്മ സ്ഥലമായ അഹമ്മദാബാദില്‍ മഫ്തയുടെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റുമാരെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി തൃക്കരിപ്പൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എം അബ്ദുല്ല ഹാജി, സെക്രട്ടറി സത്താര്‍ വടക്കുമ്പാട്, വി.കെ ബാവ, എം.എ.സി കുഞ്ഞബ്ദുല്ല ഹാജി, അഡ്വ. എം.ടി.പി കരീം, ടി.വി അബ്ദുല്‍ വഹാബ്, എസ് കുഞ്ഞഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."