ദലിതുകള്‍ ബുദ്ധമതം സ്വീകരിച്ചതിന് പിന്നില്‍ സാമൂഹിക അനീതിയെന്ന് ബി.ജെ.പി എം.പി
ന്യൂഡല്‍ഹി: ഗുജറാത്തിലെ ഉനയില്‍ പശുസംരക്ഷണത്തിന്റെ പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായ ദലിതുകള്‍ ബുദ്ധമതം സ്വീകരിച്ചത്തിന് പിന്നില്‍ രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹിക അനീതിയാണെന്ന് ബി.ജെ.പിയിലെ ദലിത് എം.പി ഉദ്വിത് രാജ്. മീശ വെച്ചതിന് വരെ ദലിതുകള്‍ ആക്രമിക്കപ്പെടുന്ന അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. അവര്‍ക്ക് ഇതിന് എന്താണൊരു ബദല്‍ സംവിധാനമെന്ന് തനിക്ക് അറിയില്ലെന്നും ബി.ജെ.പിയിലെ ദലിത് നേതാവ് പറഞ്ഞു. 2016 ജൂലൈയില്‍ ചത്ത പശുവിന്റെ തൊലിയുരിഞ്ഞുവെന്നാരോപിച്ച് ബി.ജെ.പി -ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഗോരക്ഷാ സംഘത്തിന്റെ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ യുവാക്കളുടെ കുടുംബങ്ങളടക്കം ആയിരത്തിലധികം പേരാണ് ഗുജറാത്തിലെ ഉന ജില്ലയിലെ മോറ്റ സമധിയാല ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ബുദ്ധമതം സ്വീകരിച്ചത്. 2013ല്‍ സൗരാഷ്ട്രയിലെ ജുനാഗഢില്‍ നടന്ന കൂട്ട മതപരിവര്‍ത്തനത്തിന് ശേഷം നടന്ന ഏറ്റവും വലിയ കൂട്ട മതപരിവര്‍ത്തനമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."