HOME
DETAILS
MAL
ഇസ്റാഈല്‍ ആക്രമണങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് മൈക്ക് പെംപിയോ
backup
May 01 2018 | 02:05 AM
അമ്മാന്: ഗസ്സയില്‍ ഫലസ്തീനികള്‍ക്കെതിരേ ഇസ്റാഈല്‍ നടത്തുന്ന ഏകപക്ഷീയ ആക്രമണങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പെംപിയോ. സഊദി സന്ദര്‍ശനത്തിന് ശേഷം ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ വിദേശകാര്യമന്ത്രി അയമന്‍ സഫാദിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീന് പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്റാഈല്‍ നടത്തുന്ന ആക്രമണത്തെ ന്യായീകരിച്ച പെംപിയോ സ്വയം പ്രതിരോധത്തിന് അവര്‍ക്ക് അവകാശമുണ്ടെന്ന് പറഞ്ഞു. അതിന്നിടെ ഇസ്റാഈല്‍ സൈന്യം ഗസ്സ അതിര്‍ത്തിയില്‍ നടത്തിയ വെടിവയ്പില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകിട്ടാണ് സൈന്യം വെടിവയ്പ് നടത്തിയത്. ഇക്കാര്യം ഇസ്റാഈല്‍ സൈന്യം ട്വിറ്ററിലൂടെ സമ്മതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."