HOME
DETAILS

വായില്‍ നിന്ന് പുകവരുന്നത് കണ്ട് ഈ ഐസ്‌ക്രീമിനെ ഭയപ്പെടേണ്ട

  
backup
May 01 2018 | 04:05 AM

%e0%b4%b5%e0%b4%be%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%95%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8


കോഴിക്കോട്: 'കഴിച്ചാലുടന്‍ വായില്‍നിന്നും മൂക്കില്‍നിന്നും തുരുതുരാ പുകവരുന്നതു കണ്ട് എല്‍.എന്‍ 2 ഐസ്‌ക്രീം ആരോഗ്യത്തിനു ഹാനികരമാണെന്നു ചിലര്‍ കരുതുന്നതു വെറും തെറ്റിദ്ധാരണ.
വായിലെത്തുന്ന ദ്രവീകൃത നൈട്രജന്‍ അതേപടി വയറ്റിലെത്തുമെന്നതും വിവരക്കേട്. കാരണം, സാങ്കേതികവിദ്യയുപയോഗിച്ചു ദ്രവീകരിക്കുന്ന നൈട്രജന് അന്തരീക്ഷോഷ്മാവില്‍ നിമിഷനേരംപോലും ദ്രവരൂപത്തില്‍ നിലനില്‍ക്കാനാവില്ല. അതുടനെ വാതകമായി പരിണമിക്കും. കടുത്ത തണുപ്പോടുകൂടിയ ഈ വാതകം വായിലൂടെയും മൂക്കിലൂടെയും പുറത്തുപോകുന്നതാണ് നാം പുകയായി കാണുന്നത്.'
എല്‍.എന്‍ 2 ഐസ്‌ക്രീമിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന രൂപത്തില്‍ വാര്‍ത്ത വന്ന സാഹചര്യത്തില്‍ അതിന്റെ യാഥ്യാര്‍ഥ്യത്തെക്കുറിച്ച് എല്‍.എന്‍ 2 ഐസ്‌ക്രീം ലബോറട്ടറി എന്ന സംരംഭത്തിന്റെ തുടക്കക്കാരിലൊരാളായ പി. നസീബ് നിസാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകത്തെ മഹാനഗരങ്ങളിലെങ്ങുമുള്ള എല്‍.എന്‍ 2 സാങ്കേതികവിദ്യ മലബാറില്‍ മൂന്നുമാസം മുന്‍പാണ് ഇവരുടെ നേതൃത്വത്തില്‍ തുടങ്ങിയത്. കോഴിക്കോട് പഴയ കോര്‍പ്പറേഷന്‍ ഓഫിസിനടുത്ത എല്‍.എന്‍ 2 ഐസ്‌ക്രീം ലബോറട്ടറിയിലെ വിചിത്ര ഐസ്‌ക്രീമിനെക്കുറിച്ച് കേട്ടറിഞ്ഞ് നിരവധി ആളുകള്‍ നിത്യേന വരുന്നുണ്ടെങ്കിലും ചിലര്‍ക്കിപ്പോഴും 'പുക'പ്പേടിയുണ്ടെന്നു നസീബ് പറയുന്നു. ഐസ്‌ക്രീം കഴിച്ചയുടന്‍ വന്‍തോതില്‍ പുകയുണ്ടാകുന്നതാണ് പലരിലും ഭയമുണ്ടാക്കുന്നത്.
അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ 2005 ല്‍ കണ്ടുപിടിച്ച ഈ സാങ്കേതികവിദ്യ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടതാണ്. അന്തരീക്ഷവായുവില്‍ 78 ശതമാനത്തോളമുള്ള നൈട്രജനെ ആധുനിക സാങ്കേതികവിദ്യയുപയോഗിച്ചു ദ്രവീകരിച്ച് ഭക്ഷ്യയോഗ്യമാക്കുന്നതാണ് ഈ സാങ്കേതികവിദ്യ. ദ്രവീകരിച്ച നൈട്രജന്റെ താപനില മൈനസ് 196 ആണ്. കൊടുംതണുപ്പുള്ള ഈ ദ്രവം ക്രീമിനും പഴങ്ങള്‍ക്കും തണുപ്പു കിട്ടാനുള്ള മാധ്യമമായാണ് ഉപയോഗിക്കുന്നത്. അന്തരീക്ഷോഷ്മാവില്‍ നിമിഷനേരംകൊണ്ട് വാതകരൂപത്തിലാകുമെന്നതിനാല്‍ ഇതൊരിക്കലും വയറ്റിലെത്തില്ല.
ദുബൈ, ഡല്‍ഹി, മുംബൈ പോലെയുള്ള ലോകനഗരികള്‍ അംഗീകരിച്ച ഇത് വളരെവിലക്കുറവില്‍ കേരളത്തിലുമെത്തിയിരിക്കുകയാണ്. ഒരു കൃത്രിമ ഭക്ഷ്യസംസ്‌കാരണപദാര്‍ഥവും ചേര്‍ക്കാത്ത ഐസ്‌ക്രീമെന്ന പ്രത്യേകതയുമുണ്ട് ഇതിന്. നൈട്രജനെ സംബന്ധിച്ച കാര്യങ്ങളെല്ലാം വ്യക്തമായി ഓരോ ഉപഭോക്താവിനോടും പറഞ്ഞു മനസിലാക്കി കൊടുത്തതിനുശേഷം മാത്രമാണ് ഇത് കൊടുക്കുന്നത്. എല്ലാ ജീവനക്കാരും മുംബൈയിലെ സാങ്കേതികസ്ഥാപനത്തില്‍ നിന്ന് മതിയായ പരിശീലനം നേടിയവരാണ്. മോക്‌റ്റൈല്‍സ്, ചോക്കോ നട്‌സ് മുതലായവ ഇവിടെ വില്‍ക്കുന്നില്ലെന്നും നസീബ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  12 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  12 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  13 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  13 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  14 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  14 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  14 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  15 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  15 hours ago