HOME
DETAILS
MAL
ലഹരിക്കെതിരേ ബോധവല്‍ക്കരണ സെമിനാര്‍
backup
May 01 2018 | 04:05 AM
തിരുവനന്തപുരം: ലഹരി വസ്തുക്കളെ കേരളത്തില്‍ നിന്ന് തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പും എക്സൈസും സംയുക്തമായി എന്‍.സി.സി കേഡറ്റുകളുടെ പങ്കാളിത്തത്തോടെ സംസ്ഥാന വ്യാപകമായി ബോധവത്ക്കരണ സെമിനാര്‍ നടത്തും. മദ്യം, മയക്കുമരുന്ന്, പുകയില പാന്‍മസാല എന്നിവക്കെതിരായ ബോധവല്‍ക്കരണത്തിന്റേയും സെമിനാറിന്റെയും പരിശീലനത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഈ മാസം മൂന്നിന് രാവിലെ 9.30 ന് നിര്‍വഹിക്കും. മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. മന്ത്രി ടി.പി. രാമകൃഷ്ണന്, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടി ഡോ. ഉഷാ ടൈറ്റസ്, എക്സൈസ് കമ്മീഷണര്‍ ഋഷിരാജ്സിങ്, മേജര്‍ ജനറല്‍ വി. അനൂപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."