ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണം
ചങ്ങനാശ്ശേരി: റവന്യൂ ടവറിന്റെ കിഴക്കു-പടിഞ്ഞാറു ഭാഗങ്ങളിലെ ലിഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഹൗസിംഗ്ബോര്‍ഡ് നടപടികള്‍ സ്വീകരിക്കണമെന്നു അഡ്വക്കേറ്റസ് ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധിപേര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ദിവസേനയെത്തുന്ന റവന്യൂ ടവറിലെ രണ്ടു ലിഫ്റ്റുകളും മാസങ്ങളായി പ്രവര്‍ത്തന രഹിതമാണ്. നിരവധി സര്‍ക്കാര്‍ ഓഫീസുകളും എന്‍സിസി, കോടതിയും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ നിരവധി കച്ചവടസ്ഥാപനങ്ങളും ഇതിലുണ്ട്. ഇവിടെയെത്തുന്ന പ്രായമുള്ളവരും അംഗവൈകല്യമുള്ളവരും ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കാത്തിനാല്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. രാവിലെ 9 മുതല്‍ 11വരെയും ഉച്ചകഴിഞ്ഞ് നാലു മുതല്‍ അഞ്ചുവരേയുമാണ് ഏറെ തിരക്കുള്ളത്. വാടകയിലും മറ്റും അന്യായമായ വര്‍ദ്ധനവു ഏര്‍പ്പെടുത്തുന്ന ഹൗസിംഗ് ബോര്‍ഡ് ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കുന്ന കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഇതിനു കാരണമെന്നും യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് അഡ്വ.അനില്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ.ബോബന് തെക്കേല്‍, ജില്ലാ സെക്രട്ടറി അഡ്വ.സി.യു അജയന്, അഡ്വ.അനൂപ് വിജയന്, അഡ്വ.കെ.സി രാജന്, അഡ്വ.പി.പി അനു, അഡ്വ.ഇ.യു ജൂനിയ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."