സമസ്ത ആദര്‍ശ കാംപയിന്‍: ദക്ഷിണ മേഖലാ സംഗമം 12ന് ആലപ്പുഴയില്‍
ആലപ്പുഴ: സമസ്ത സംസ്ഥാന ഏകോപന സമിതി തീരുമാന പ്രകാരം കേരളത്തിലെ നാല് മേഖലകളില്‍ നടക്കുന്ന ആദര്‍ശ കാംപയിനിന്റെ ഭാഗമായി ദക്ഷിണ മേഖലാ സംഗമം മെയ് 12 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെ ആലപ്പുഴ വലിയമരം ഇര്‍ഷാദ് ഓഡിറ്റോറിയത്തില്‍ നടക്കും. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ,കൊല്ലം പത്തനംതിട്ട തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ പ്രതിനിധികളാണ് സംഗമത്തില്‍ സംബന്ധിക്കുക
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കൊയ്യോട് ഉമര്‍ മുസ്്‌ലിയാര്‍, സയ്യിദ് ഹദിയത്തുല്ല തങ്ങള്‍, സയ്യിദ് മുഹ്‌സിന്‍ കോയ തങ്ങള്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലുര്‍, എം. ടി. അബൂബക്കര്‍ ദാരിമി, നിസാമുദ്ദീന്‍ അസ്ഹരി, അഹമ്മദ് കബീര്‍ ബാഖവി, നൗഷാദ് ബാഖവി തുടങ്ങിയവര്‍ സംസാരിക്കും.
യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സി.മുഹമ്മദ് അല്‍ ഖാസിമിയുടെ അധ്യക്ഷനായി. പി.എ ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത സ്റ്റേറ്റ് ഓര്‍ഗനൈസര്‍ ഒ.എം.ശരീഫ് ദാരിമി വിഷയാവതരണം നടത്തി.
കെ.എ നിസാമുദ്ദീന്‍ ഫൈസി, ഉസ്മാന്‍ സഖാഫി, ഹാഫിള് സൈനുല്‍ ആബിദീന്‍ മഹ്‌ളരി കന്യാകുമാരി, ശഹീദ് ഫൈസി കൊല്ലം, അബ്ദുസമദ് മാസ്റ്റര്‍ കൊല്ലം, മുഹമ്മദ് സാലി പത്തനംതിട്ട, ശരീഫ് ദാരിമി കോട്ടയം, കുന്നപ്പള്ളി മജീദ്, സിയാദ് വലിയകുളം, സൈനുദ്ദീന്‍, എച്ച്.ഹസന്‍ കോയ ഹാജി, ഇഎന്‍.എസ് നവാസ്, ഫൈസല്‍ തെക്കേമുറി, മുഹമ്മദ് റാഫി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."