കശുവണ്ടി വികസന കോര്‍പറേഷന്‍ സംഭരിച്ചത് 5000 മെട്രിക് ടണ്‍
കൊല്ലം: ജില്ലയിലെ കശുവണ്ടി വികസന കോര്‍പറേഷന്‍ ഫാക്ടറികള്‍ നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. 5000 മെട്രിക് ടണ്‍ നാടന്‍ തോട്ടണ്ടി ഇതിനായി സംഭരിച്ചു കഴിഞ്ഞു.
ഓണം വരെ തടസമില്ലാതെ ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിക്കും. ഫാക്ടറികള്‍ തുറക്കാനുള്ള അവസാനഘട്ട പ്രവര്‍ത്തനത്തിലാണ് കോര്‍പറേഷന്‍ അധികൃതര്‍.
പ്ലാന്റേഷനുകള്‍, സര്‍ക്കാര്‍ ഫാമുകള്‍, ആര്‍.പി.എല്‍, ജില്ലാ പഞ്ചായത്ത് ഫാമുകള്‍, ചീമേനി തുറന്ന ജയില്‍ എന്നിവിടങ്ങളില്‍ നിന്നാണ് നിലവില്‍ കോര്‍പറേഷന്‍ തോട്ടണ്ടി സംഭരിച്ചിട്ടുള്ളത്.
കോര്‍പറേഷന്റെ 30 ഫാക്ടറികളിലായി 2,500 മെട്രിക്ടണ്‍ തോട്ടണ്ടിയാണ് ശേഖരിച്ചത്.
കോര്‍പ്പറേഷന്റെ കൊട്ടിയം ഒന്നാം നമ്പര്‍ ഫാക്ടറിയില്‍ ഇതിനകം 30,000 കിലോ തോട്ടണ്ടി എത്തി. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നിന്ന് ശേഖരിച്ചതാണിത്. അയത്തില്‍ ആറാം നമ്പര്‍ ഫാക്ടറിയില്‍ കണ്ണൂര്‍ ആറളം ഫാമില്‍ നിന്നുമാത്രം എത്തിയത് 20,000 കിലോ നാടന്‍ തോട്ടണ്ടിയാണ്.
മറ്റു കേന്ദ്രങ്ങളില്‍ നിന്നെത്തിയത് ഉള്‍പ്പെടെ 550 ചാക്ക് തോട്ടണ്ടി ഉണ്ട്. വിദേശത്തുനിന്ന് തോട്ടണ്ടി ലഭ്യത കുറഞ്ഞതോടെ സംസ്ഥാന സര്‍ക്കാരും കാഷ്യൂ കോര്‍പറേഷനും നാടന്‍ തോട്ടണ്ടി സംഭരിക്കാനും ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും തയ്യാറായി.
ഇതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം 2,000 മെട്രിക് ടണ്‍ നാടന്‍ തോട്ടണ്ടി സംഭരിക്കാനായി. ഇതുവഴി സര്‍ക്കാരിന് ഉണ്ടായത് ഏഴു കോടിയുടെ ലാഭമാണ്.
ലോകത്തിലെ തന്നെ ഏറ്റവും ഗുണനിലവാരമുള്ള കശുവണ്ടിയാണ് ആറളം ഫാമിലേത്. നേരത്തെ അടഞ്ഞുകിടന്ന കാഷ്യൂ കോര്‍പറേഷന്റെ ഫാക്ടറികള്‍ സര്‍ക്കാര്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചു.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ആഗോള ടെന്‍ഡറില്‍ തോട്ടണ്ടി ലഭിച്ചിട്ടില്ല. ആഭ്യന്തര മാര്‍ക്കറ്റില്‍ തോട്ടണ്ടിയുടെ ലഭ്യത കുറഞ്ഞത് ഫാക്ടറികള്‍ തുറക്കുന്നതിന് തടസമായി.
കോര്‍പറേഷനും സര്‍ക്കാരും ഫാക്ടറികള്‍ പരാമാവധി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ചെയര്‍മാന്‍ എസ്. ജയമോഹന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."