HOME
DETAILS
MAL
ഈരാറ്റുപേട്ട തടവനാല്‍ പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു
backup
June 20 2016 | 01:06 AM
ഈരാറ്റുപേട്ട: നഗരത്തിന്റെ ഗതാഗത കുരുക്കിന് പരിഹാരമായി മീനച്ചിലാറിനു കുറുകെ തടവനാല്‍ കടവില്‍ നാല് കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണം ശരത്‌വേഗത്തില്‍ പുരോഗമിക്കുന്നു.
പി.സി ജോര്‍ജ് എം.എല്‍.എയുടെ ശ്രമഫലമായിയാണ് 10 കോടി രൂപ ഈ ബൈപാസിന് കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ചത്. ഈ ബൈപാസ് പുത്തന്‍പള്ളി ജംഗ്ഷനില്‍ നിന്നും 1.8 കിലോമീറ്റര്‍ ദൂരത്തില്‍ വെയില്‍ കാണാം പാറയില്‍ എത്തുന്ന റോഡും പുത്തന്‍പള്ളി ജംഗ്ഷന്‍ മുതല്‍ മുഹിയിദ്ദീന്‍ പള്ളി റിവര്‍വ്യൂ റോഡും അടങ്ങുന്നതാണ് ഈ ബൈപാസ്. നാല് മാസം മുമ്പാണ് ബൈപാസ് ഭാഗമായുള്ള ഈ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഈ പാലവും ബൈപാസും പൂര്‍ത്തിയായാല്‍ തടവനാല്‍ പ്രദേശത്തിന്റെ വികസനവും ഈരാറ്റുപേട്ട നഗരത്തിലെ ഗതാഗത കുരുക്കിനും ഈ ബൈപാസ് പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."