റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു
ആലപ്പുഴ: റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ സാമൂഹ്യവിരുദ്ധ സംഘം അടിച്ചു തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെയാണ് പിക്കപ്പ് വാനിലെത്തിയ സംഘം നഗരത്തിന്റെ പടിഞ്ഞാന്‍ മേഖലയില്‍ വിവിധ സ്ഥലങ്ങളിലായി പാര്‍ക്ക് ചെയ്തിരുന്ന ഇരുപതിലധികം വാഹനങ്ങളുടെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്തത്.
പിക്കപ്പ് വാനിലെത്തിയ സംഘമാണ് കാറുകളെല്ലാം ആക്രമിച്ചിരിക്കുന്നതെന്ന് പൊലിസ് കണ്ടെത്തി. അക്രമം നടന്ന സ്ഥലങ്ങളുടെ സമീപത്ത് നിന്നും ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് ആക്രമികള്‍ ഉപയോഗിച്ചത് പിക്കപ്പ് വാനാണെന്ന് കണ്ടെത്തിയത്. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ ആക്രമികളെ മനസിലാക്കുവാന്‍ സാധിച്ചട്ടില്ല.
വ്യാപകമായ ആക്രമണത്തില്‍ ലക്ഷങ്ങളുടെ നഷടമാണ് കണക്കാക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്ക് ശേഷമായിരുന്നു സംഭവം. ഓട്ടോറിക്ഷകള്‍, കാറുകള്‍, ട്രാവലര്‍, പിക്കപ്പ് വാനുകള്‍ എന്നിവയുടെ ചില്ലുകളാണ് അടിച്ചുതകര്‍ത്തത്. ജില്ലാ പൊലിസ് മേധാവിയുടെ ഓഫിസിന് സമീപത്ത് പാര്‍ക്ക് ചെയ്ത് കാറുകള്‍ പോലും ആക്രമണത്തിനിരയായെങ്കിലും പൊലിസ് അറിഞ്ഞില്ല. രണ്ട് കാറുകളുടെയും ഒരു ഓട്ടോറിക്ഷയുടെയും ചില്ലുകളാണ് ഇവിടെ അടിച്ചുതകര്‍ത്തത്. മാളികമുക്ക്, ആറാട്ടുവഴി, ബാപ്പുവൈദ്യര്‍ ജങ്ഷന്‍, വാടയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റോഡരികില്‍ പാര്‍ക്ക് ചെയ്ത് വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു.
ആലപ്പുഴ സൗത്ത്, നോര്‍ത്ത് പൊലിസ് സ്റ്റേഷന്‍ പരിധികളില്‍ നടന്ന ആക്രമണം ഇന്നലെ രാവിലെയോടെയാണ് പലരും അറിയുന്നത്. ജില്ലാ പൊലിസ് മേധാവി കെ.എം ടോമി ഉള്‍പ്പെടയുള്ള വന്‍ പൊലിസ് സംഘം വാഹനങ്ങള്‍ ആക്രമിക്കപ്പെട്ട സ്ഥലങ്ങളിലെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."