മുക്കുപണ്ടം തട്ടിപ്പ്: സഹകരണ ബാങ്കില്‍ നിന്ന് കര്‍ഷകര്‍ അകലുന്നു
തൃക്കരിപ്പൂര്‍: മുക്കുപണ്ടതട്ടിപ്പ് വ്യാപകമായതോടെ സഹകരണ ബാങ്കുകളോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നു. കാസര്‍കോട് ജില്ലയില്‍ മുക്കുപണ്ട തട്ടിപ്പ് പരമ്പരയുണ്ടായ സാഹചര്യത്തിലാണ് കര്‍ഷകര്‍ സഹകരണ ബാങ്കുകളില്‍ നിന്ന് അകലാന്‍ തുടങ്ങിയത്. സഹകരണ ബാങ്കുകളുടെ പിറവിക്കു തന്നെ വലിയ ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി സഹകരണ ബാങ്കുകള്‍ സംസ്ഥാനത്ത് നിലവില്‍വരികയും ചെയ്തു.
സഹകരണ ബാങ്കുകളിലെ ഇടപാടുകാരില്‍ ഏറെയും സാധാരണക്കാരും കര്‍ഷകരുമാണ്. എന്നാല്‍ ഇത്തരം ബാങ്കുകളില്‍ തട്ടിപ്പുകള്‍ ഉയര്‍ന്നതോടെ ഇടപാടുകാരില്‍ പലരും സഹകരണ ബാങ്കുകളെ തഴഞ്ഞ് ദേശസാത്കൃത ബാങ്കുകളെ ആശ്രയിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പില്‍ ബാങ്കുമായി ബന്ധപ്പെട്ടവരാണ് കൂടുതലും പങ്കാളികളാകുന്നത്. കഴിഞ്ഞ ദിവസം പിലിക്കോട് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയവെച്ച് 80 ലക്ഷത്തോളം രൂപ തട്ടിയെടുത്തത് ബാങ്ക് മാനേജരാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് ബാങ്കുകളിലായി നടന്ന പരിശോധനയില്‍ മുക്കുപണ്ടം പണയപ്പെടുത്തി 6.94 കോടി രൂപയാണ് തട്ടിയെടുത്തത്.
ഇതേത്തുടര്‍ന്ന് ജില്ലയിലെ സഹകരണ ബാങ്കുകളില്‍ സ്വര്‍ണം പണയപ്പെടുത്തിയവര്‍ ആശങ്കയിലാണ്. പണയപ്പെടുത്തിയ സ്വര്‍ണം മുക്കുപണ്ടമായി മാറുമോ എന്ന ആശങ്കയിലാണ് പല ഇടപാടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."