HOME
DETAILS

ബാലഭിക്ഷാടകരില്ലാത്ത ഇന്ത്യ: പ്രചാരണ പദയാത്രയുമായി യുവ എന്‍ജിനീയര്‍

  
backup
February 08 2019 | 07:02 AM

%e0%b4%ac%e0%b4%be%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%9f%e0%b4%95%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%87%e0%b4%a8

കോട്ടയം : ബാലഭിക്ഷാടകരില്ലാത്ത ഇന്ത്യ എന്ന ആശയമുയര്‍ത്തി പദയാത്രയായി 17,000 കിലോമീറ്റര്‍ താണ്ടുകയാണ് ആശിഷ് ശര്‍മ്മയെന്ന ഡല്‍ഹി സ്വദേശിയായ യുവാവ്. മെക്കാനിക്കല്‍ എന്‍ജിനീയറായ ഇദ്ദേഹം തന്റെ ജോലി രാജിവച്ചാണ് ബാലഭിക്ഷാടനത്തിനെതിരെ പ്രചാരണരംഗത്തിറങ്ങിയത്.
ബഹുരാഷ്ട്ര കമ്പനിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്ന ആശിഷ് ശര്‍മ്മ എന്ന ഇരുപത്തിഒന്‍പതുകാരന്‍ ഒരിക്കല്‍ മുറിവേറ്റ് രക്തമൊഴുകുന്ന കൈയുമായി ഭിക്ഷ യാചിക്കുന്ന ഒരു കുട്ടിയെ കണ്ടതാണ് ജീവിതം മാറ്റിമറിച്ചത്.
ബാല്യത്തില്‍ തന്നെ ഭിക്ഷാടനത്തിലേക്ക് എടുത്തെറിയപ്പെടുന്നവര്‍ക്കായി തന്നാലാവുന്നത് ചെയ്യണമെന്ന് അതോടെ തീരുമാനിക്കുകയായിരുന്നു. ഒരു കുട്ടിക്കും ഭിക്ഷ നല്‍കരുത് പകരം അവന് വിദ്യാഭ്യാസം നല്‍കു എന്ന സന്ദേശം രാജ്യത്തുടനീളം കാല്‍നടയായി പ്രചാരണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 2017 ഓഗസ്റ്റ് 22ന് ജമ്മുവില്‍ നിന്നും ആരംഭിച്ച യാത്ര പല സംസ്ഥാനങ്ങളും പിന്നിട്ടു. 17,000 കിലോമീറ്റര്‍ യാത്രയുടെ 15,374 കിലോമീറ്റര്‍ സഞ്ചരിച്ചു കഴിഞ്ഞു.
കൈയില്‍ ദേശീയപതാകയും ചുമലില്‍ ബാഗുകളുമായി ദിവസവും 30 മുതല്‍ 40 വരെ കിലോ മീറ്ററാണ് ഈ യുവാവ് താണ്ടുന്നത്. വഴിയില്‍ കാണുന്നവരോടൊക്കെ അദ്ദേഹം തന്റെ ആശയം പങ്കുവയ്ക്കുന്നു. തന്റെ യാത്ര പൂര്‍ത്തീകരിക്കുമ്പോള്‍ തന്റെ ആശയത്തോട് യോജിക്കുന്നവരെ സംഘടിപ്പിച്ച് ഡല്‍ഹിയില്‍ റാലി സംഘടിപ്പിക്കാനും തുടര്‍ന്ന് വിവിധ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് പഠനത്തിന് അവസരം നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അത് സാധ്യമാക്കാനുള്ള അവസരം ഒരുക്കാനുമാണ് ആശിഷ് ശര്‍മ്മ ലക്ഷ്യമിടുന്നത്. തന്റെ പ്രചാരണത്തിന്റെ ഭാഗമായി മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കാനും ഇദ്ദേഹം ആലോചിക്കുന്നുണ്ട്.
വഴിയില്‍ യാചകരായി കാണുന്ന കുട്ടികളുടെ ചിത്രം ആപ്ലിക്കേഷനിലൂടെ അപ്്‌ലോഡ് ചെയ്താല്‍ ആ കുട്ടികളുടെ സംരക്ഷണവും പഠനവും ഏറ്റെടുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ആശിഷ് ശര്‍മ്മ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 minutes ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  4 minutes ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  42 minutes ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  an hour ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  12 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago