'തൊഴിലാളികള്‍ക്ക് പ്രത്യേക ക്ഷേമപദ്ധതികള്‍ ആവിഷ്കരിക്കണം'
തിരുവനന്തപുരം: കൊവിഡ്- 19 പ്രതിരോധ നടപടികളുടെ ഭാഗമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ ക്ഷേമനിധി ബോര്‍ഡുകളും തൊഴിലാളികള്‍ക്കായി പ്രത്യേക ക്ഷേമപദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്.
പൂര്‍ണമായ ലോക് ഡൗണ്‍ തൊഴില്‍ മേഖലയിലുള്‍പ്പെടെ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇതു തരണം ചെയ്യാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ക്കൊപ്പം തൊഴില്‍ വകുപ്പിനു കീഴിലുള്ള എല്ലാ ക്ഷേമനിധി ബോര്‍ഡുകളും ആശ്വാസ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ക്ഷേമനിധി ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കായി ഓരോ ക്ഷേമനിധി ബോര്‍ഡും അവയുടെ സാമ്പത്തികസ്ഥിതിക്ക് അനുസൃതമായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കണം. കരാര്‍, ദിവസവേതനക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെയും ജീവനക്കാരുടെയും വേതനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും ലേബര്‍ കമ്മിഷണറും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മന്ത്രി നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."