പൊലിസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയ കേസ്: ഒന്നാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
മഞ്ചേരി: പൊലിസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും വാഹനത്തിനു നേരെ കല്ലെറിഞ്ഞ് നാശനഷ്ടമുണ്ടാക്കുകയും ചെയ്ത കേസില്‍ ഒന്നാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതി കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് തൊട്ടിപ്പറമ്പ് വേലായുധന്‍ (62) സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സുരേഷ് കുമാര്‍ പോള്‍ തള്ളിയത്.
സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനെത്തിയ പൊലിസ് സംഘത്തിനു നേരെയാണ് 2018 ജനുവരി 24ന് രാത്രി എട്ടരയോടെയാണ് പള്ളിക്കല്‍ നരിവെട്ടിച്ചാലില്‍ ആക്രമണമുണ്ടായിരുന്നത്. പത്തുപ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്.
ഇതില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു അഞ്ചുപേര്‍ ഒളിവിലാണ്.
ഒന്നാം പ്രതി വേലായുധന്റെ ഉടമസ്ഥതയിലുള്ള പണിതീരാത്ത വീട്ടില്‍ മദ്യപ സംഘങ്ങളുടെ ശല്യമുണ്ടെന്നു കാണിച്ച് നാട്ടുകാര്‍ കരിപ്പൂര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു.
പരിസരവാസികള്‍ക്ക് പ്രയാസമുണ്ടാക്കുന്ന സംഘത്തെ പിടികൂടാനെത്തിയ എസ്.ഐ ഹരികൃഷ്ണനും സംഘത്തിനും നേരെ ആക്രമണമുണ്ടായെന്നും പ്രതികളില്‍ നിന്നുണ്ടായ കല്ലേറില്‍ പൊലിസ് വാഹനത്തിന്റെ ചില്ലുകള്‍, ബോണറ്റ് എന്നിവ തകര്‍ന്ന് 10,000 രൂപയുടെ നഷ്ടം വരുത്തിയെന്നുമാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."