പര്‍ദ: ഡല്‍ഹി പബ്ലിക് സ്കൂള്‍ ക്ഷമാപണം നടത്തി
ശ്രീനഗര്‍: കശ്മീരിലെ ഡല്‍ഹി പബ്ലിക് സ്കൂള്‍ ക്ഷമാപണം നടത്തി. പര്‍ദ ധരിച്ച് സ്കൂളിലെത്തിയ അധ്യാപികയ്ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ക്ഷമാപണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് അധ്യാപിക ജോലി രാജിവച്ചിരുന്നു.
സ്കൂളിന്റെ നടപടിക്കെതിരേ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബയും രംഗത്തെത്തിയിരുന്നു. കശ്മീര്‍ ഫ്രാന്സല്ല എന്നായിരുന്നു സ്കൂളിന് താക്കീത് നല്കി സര്‍ക്കാര്‍ വ്യക്തമാക്കിയത്.ജനങ്ങളുടെ വസ്ത്രങ്ങള്‍ തീരുമാനിക്കുന്നത് ഏതെങ്കിലും സ്ഥാപനമല്ലെന്നും അത് ഒരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണെന്നും കശ്മീര്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തുടര്‍ന്ന് ബോധപൂര്‍വം മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രവൃത്തിച്ചിട്ടില്ലെന്നു പറഞ്ഞ് സ്ഥാപനം ക്ഷമാപണം നടത്തുകയായിരുന്നു. അധ്യാപികയോട് അനുഭാവം പ്രകടിപ്പിച്ച് വിദ്യാര്‍ഥികളും മറ്റ് അധ്യാപകരും ക്ലാസ് ബഹിഷ്കരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."