ക്ഷണിച്ചിട്ടാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് മല്യ
ലണ്ടന്‍: ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ പങ്കെടുത്ത പരിപാടിയിലേക്ക് തനിക്ക് ക്ഷണമുണ്ടായിരുന്നുവെന്ന് വിജയ് മല്യ. താന്‍ വലിഞ്ഞുകേറി വന്നതല്ലെന്നും തന്റെ ജീവിതത്തില്‍ ക്ഷണിക്കാതെ എവിടെയും പോയിട്ടില്ലെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച മല്യ പറഞ്ഞു. ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ നവ്്തേജ് സര്‍ണ താന്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ വിജയ്മല്യയെ കണ്ടതിനെ തുടര്‍ന്ന് ഇറങ്ങിപ്പോയിരുന്നു.
എന്നാല്‍ മല്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് താന്‍ വലിഞ്ഞുകേറി വന്നതല്ലെന്നും തന്നെ ക്ഷണിച്ചിട്ടാണ് പോയതെന്നും മല്യ പറഞ്ഞത്. ട്വിറ്ററിലൂടെയാണ് മല്യ പ്രതികരിച്ചത്.
ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ആണ് പുസ്തകപ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. തന്റെ സുഹൃത്തായ എഴുത്തുകാരനെ കാണാനാണ് പോയതെന്നും മല്യ വിശദീകരിച്ചു.
തനിക്കെതിരേയുള്ള കേസുകളെ മല്യ വീണ്ടും തള്ളിപ്പറയുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."