ജിദ്ദ ചാവേര്‍ സ്‌ഫോടനം: ചാവേര്‍ ഇന്ത്യക്കാരനാണെന്ന് സ്ഥിരീകരണമില്ലെന്ന് സഊദി
റിയാദ്: ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് മുന്നില്‍ നടന്ന ചാവേര്‍ ആക്രമണത്തിലെ ഭീകരന്‍ ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതം. ചാവേറിന്റെ ഡി.എന്‍.എ ടെസ്റ്റ് നടത്തിയാണ് ഇന്ത്യക്കാരനാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞതെന്നായിരുന്നു മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നുത്. എന്നാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ലെന്നും അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും സഊദി പൊതു സുരക്ഷാവക്താവ് കേണല്‍ ബസ്സാം അല്‍ അത്വിയ്യ വ്യക്തമാക്കി.
2016 ലെ സംഭവത്തില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ വഴിയോ അന്വേഷണ ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനം വിളിച്ചോ ഇത്തരം കാര്യങ്ങളില്‍ വിശദീകരണം നല്‍കും. അത് വരെ ഇത്തരം വാര്‍ത്തള്‍ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എകസ്പ്രസ്സ് ആണ് ലഷ്‌കറെ തൊയ്ബ ഭീകരന്‍ ഫയാസ് കാഗ്‌സിയാണെന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിച്ചത്. എന്നാല്‍ ഇതെ കുറിച്ച് അല്‍ അത്വിയ്യ പ്രതികരിച്ചില്ലെന്ന് സഊദി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം സഊദി അന്വേഷണ സംഘത്തിനു ഇന്ത്യ നല്‍കിയ സാംപിള്‍ യോജിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ദേശീയ അന്വേഷണ കമ്മീഷന്റെ പിടികിട്ടാപ്പുള്ളി ലിസ്റ്റ്‌റില്‍ പെട്ടയാളാണ് കാഗ്‌സി. നിരവധി ഭീകരാക്രമണ കേസുകളില്‍ പ്രതിയായ ഇദ്ദേഹം കൊല്ലപ്പെട്ടതായി അന്വേഷണസംഘം എന്‍.ഐ.എ നേരത്തെ പ്രത്യേക കോടതിയില്‍ മൊഴി നല്‍കിയിരുന്നു. സഊദിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് മുന്നില്‍ സ്‌ഫോടനം ഉണ്ടായ ദിവസം തന്നെ മറ്റു രണ്ടിടത്ത് കൂടി സ്‌ഫോടനം നടന്നിരുന്നു. മദീനയിലെ മസ്ജിദുന്നബവിയിലും കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിലും ആയിരുന്നു മറ്റ് രണ്ടു സ്‌ഫോടനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."