ജപ്പാന് പദ്ധതിയില്‍ അവഗണന: യു.ഡി.എഫ് ധര്‍ണ നടത്തി
ഫറോക്ക് : ജപ്പാന് കുടിവെളള പദ്ധതി നടപ്പിലാക്കുന്നതില്‍ കോര്പ്പറേഷന് 46-ാം ഡിവിഷനോട് കാണിച്ച അവഗണക്കെതിരെ യു.ഡി.എഫ് ധര്‍ണ നടത്തി. കോര്പ്പറേഷന് ചെറുവണ്ണൂര്‍ - നല്ലളം മേഖല കാര്യാലയത്തിനു മുന്നില്‍ നടന്ന ധര്‍ണ്ണയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനു പേര് പങ്കെടുത്തു.
മേഖലയില്‍ രൂക്ഷമായ കുടിവെളള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെളള വിതരണ പൈപ്പുകള്‍ സ്ഥാപിക്കാനുളള അടിയന്തിര നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നു സമരക്കാര്‍ മുന്നറിയിപ്പ് നല്കി.
ജില്ലാ യു.ഡി.എഫ് ചെയര്മാന് അഡ്വ.പി. ശങ്കരന് ധര്‍ണ ഉദ്ഘാടനം ചെയ്തു. മേഖല യു.ഡി.എഫ് ചെയര്മാന് എം.കെ ഹസ്സന് കോയ അധ്യക്ഷനായി. എം.കെ രാഘവന് എം.പി ഫോണിലൂടെ ധര്‍ണ്ണക്കാരെ അഭിസംബോധന ചെയ്തു. കൗണ്‍സിലര്‍മാരായ എസ്.വി ഷമീല്‍ തങ്ങള്‍, എം.കുഞ്ഞാമുട്ടി, മണ്ഡലം യു.ഡി.എഫ് ചെയര്മാന് യു.പോക്കര്, പി.ശിവദാസന്‍, എ.പി ബഷീര്‍, ടി.കെ ഗഫൂര്‍, എം.പി ജനാര്ദ്ദനന്, പി.കുഞ്ഞിമൊയ്തീന്‍, ശശികല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."