തയ്യല്‍ തൊഴിലാളിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം: പൊലിസ് അനാസ്ഥ കാണിക്കുന്നെന്ന്
പേരാമ്പ്ര: പാലേരി പാറക്കടവിലെ മിന്നാരം കുടുംബശ്രീ തയ്യല്‍ കടയില്‍ അതിക്രമിച്ചു കയറി അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെതിരെ നടപടിയെടുക്കാന്‍ പൊലിസ് അനാസ്ഥ കാണിക്കുന്നുവെന്ന് ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ (എ.കെ.ടി.എ) പേരാമ്പ്ര ഏരിയ കമ്മിറ്റി ആരോപിച്ചു. കടയുടെ ഷട്ടര്‍ താഴ്ത്തി അപരിചിതനായ യുവാവ് അപമാനിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യുവതി ബഹളം വയ്ക്കുകയും പ്രദേശത്തുകാര്‍ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു. ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തില്‍ അന്നു തന്നെ പേരാമ്പ്ര പൊലിസില്‍ നല്‍കിയ പരാതിയില്‍ പ്രതിയെ കണ്ടെത്താന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ പി.വിനോദന്‍ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി പി.എം ലക്ഷമണന്‍, സജന ബാബു, എ.സി ഗംഗാദരന്‍, പി.ശശി, പി.കമല, പി.കെ രമ, പി.ജെ പങ്കജാക്ഷി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."