പോളണ്ടിന്റെ എതിര്‍പ്പ് ഫലം കണ്ടില്ല: ഡൊണാള്‍ഡ് ടസ്‌ക് വീണ്ടും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ്
ബ്രസല്‍സ്: ഡൊണാള്‍ഡ് ടസ്‌ക് വീണ്ടും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ്.് മിക്കാറും എല്ലാ രാജ്യങ്ങളും ടസ്‌കിന്റെ രണ്ടാം വരവിനെ പിന്‍തുണച്ചപ്പോള്‍ പോളണ്ട് മാത്രമാണ് എതിര്‍പ്പു പ്രകടിപ്പിച്ചത്. എന്നാല്‍ പോളണ്ടിനെ ഒറ്റപ്പെടുത്തി രാജ്യങ്ങള്‍ ടസ്‌കിനെ പിന്‍തുണച്ചു.
യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യത്തലവന്മാര്‍ പങ്കെടുത്ത രണ്ടുദിവസത്തെ സംയുക്ത ഉച്ചകോടിയിലാണ് ടസ്‌കിനെ തെരഞ്ഞെടുത്തത്. പോളണ്ടിന്റെ മുന്‍ പ്രധാനമന്ത്രി കൂടിയായ ടസ്‌ക് 2019 വരെ പ്രസിഡന്റായി തുടരും. ഇതാദ്യമായാണ് 2009 നു ശേഷം ഏകാഭിപ്രായമില്ലാതെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.
ടസ്‌കിന്റെ നിയമനമടക്കം ഉച്ചകോടിയിലെ ചില തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ പോളണ്ട് തയാറായില്ല. പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നത് നീട്ടിവയ്ക്കണമെന്നു പോളണ്ട് ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയനു വേണ്ടി തനിക്കു കഴിയുന്നതെല്ലാം ചെയ്യുമെന്നു ടസ്‌ക് ട്വീറ്റ് ചെയ്തു.
ബ്രിട്ടന്റെ പിന്‍മാറ്റത്തിനു ശേഷം യൂറോപ്യന്‍ യൂണിയന്‍ ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിടുന്ന സമയമാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."