പാരലീഗല്‍ വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുന്നു
തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴില്‍ നിയമ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ താത്പര്യമുള്ളവരെ പാര ലീഗല്‍ വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സ്വമനസാല്‍ സേവനം നല്‍കാന്‍ തയ്യാറുള്ളവരാകണം അപേക്ഷകര്‍. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന ഓണറേറിയം ഒഴികെ മറ്റ് മാസശമ്പളമോ പ്രതിഫലമോ ഉണ്ടായിരിക്കില്ല. അപേക്ഷകര്‍ തിരുവനന്തപുരം താലൂക്ക് പരിധിക്കുള്ളില്‍ താമസിക്കുന്നവരാകണം. സാക്ഷരതയാണ് അപേക്ഷകരുടെ മിനിമം യോഗ്യത. അധിക യോഗ്യത ഉള്ളവരും, സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍, ടീച്ചര്‍മാര്‍, നിയമ/എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥികള്‍, ക്ലബ്ബ്/സന്നദ്ധ സംഘടനകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ തുടങ്ങിയവര്‍ക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അടിസ്ഥാന നിയമങ്ങളെയും പ്രവര്‍ത്തന മേഖലകളെയും സംബന്ധിച്ച് അക്കാദമിക്പ്രായോഗിക പരിശീലനം നല്‍കും. നിര്‍ദിഷ്ട മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 15ന് മുമ്പ് സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, എ.ഡി.ആര്‍ സെന്റര്‍, ജില്ലാ കോടതി കോംപ്ലക്‌സ്, വഞ്ചിയൂര്‍, തിരുവനന്തപുരം 695 035 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോറം തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ നിന്നും നേരിട്ടോ തപാലിലോ [email protected] എന്ന ഇമെയിലില്‍ അപേക്ഷിച്ചാലോ സൗജന്യമായി ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."