സുധീരന്റെ രാജി: അപ്രതീക്ഷിതമെന്ന് ചെന്നിത്തല, അറിഞ്ഞില്ലെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവെച്ച വി.എം. സുധീരന്റെ പ്രഖ്യാപനം അപ്രതീക്ഷിതമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാജിയ്ക്ക് പിന്നില്‍ സംഘടനാ കാര്യങ്ങളില്ലെന്നും രാജി വെക്കുന്ന വിവരം പത്രസമ്മേളനം വിളിയ്ക്കുന്നതിന് മുന്‍പ് തന്നെ വിളിച്ചറിയിക്കുകയായിരുന്നുന്നെന്നും അദ്ദേഹം പറഞ്ഞു. അത് സുധീരന്റെ വ്യക്തിപരമായ തീരുമാനമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം വി.എം സുധീരന് കെ.പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. കഴിഞ്ഞ ദിവസം സുധീരനെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നെങ്കിലും രാഷ്ട്രീയ കാര്യങ്ങളൊന്നും സംസാരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയുടെ പേര് ഉയര്‍ന്നുവരുന്നുണ്ടല്ലോ എന്ന് ചോദ്യത്തിന് ഔദ്യോഗിക സ്ഥാനങ്ങളൊന്നും ഏറ്റെടുക്കില്ലെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."