ഖത്തറില്‍ തണുപ്പ് മാറി ചൂട് കൂടുമെന്നു കാലാവസ്ഥ വകുപ്പ്
ദോഹ: തികച്ചും അസാധാരണമായി വരുന്ന രണ്ടു ദിവസങ്ങളില്‍ രാജ്യത്ത് താപനില ഉയരുമെന്ന് കലാവസ്ഥാ വകുപ്പ്. സാധാരണ ഈ സമയത്ത് ഉണ്ടാവുന്ന താപനിലയേക്കാള്‍ മൂന്ന് മുതല്‍ ആറു ഡിഗ്രി വരെ കൂടുതലായിരിക്കും ഞായറാഴ്ചയും തിങ്കളാഴ്ചയും അനുഭവപ്പെടുകയെന്നാണ് കാലവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.
രാജ്യത്തിന്റെ മിക്ക ഭാഗത്തും 30 ഡിഗ്രിയോളമായിരിക്കും ഈ ദിവസങ്ങളിലെ ചൂട്. ഒപ്പം പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇത് കാഴ്ചാ പരിധി കുറയ്ക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തെക്കോട്ട് വീശുന്ന ഇടത്തരം വേഗതയിലുള്ള കാറ്റാണ് പൊടുന്നെ ചൂട് കൂടാന്‍ ഇടയാക്കുന്നത്.
ദിവസങ്ങള്‍ നീണ്ട കൊടും തണുപ്പിനും മഴയ്ക്കും പിന്നാലെയാണ് ചൂട് എത്തിയിരിക്കുന്നത്. എന്നാല്‍, ഈ അവസ്ഥ അധികം തുടരില്ലെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ അബ്ദുല്ല അല്‍മന്നായി പറഞ്ഞു. മാര്‍ച്ച് പകുതിയോടെ വീണ്ടും കാലാവസ്ഥ അസ്ഥിരമാവും. 17 മുതല്‍ മഴയ്ക്കും സാധ്യതയുണ്ട്. ഏപ്രില്‍ ആദ്യവാരം വരെ മഴ തുടരുമെന്നാണു പ്രതീക്ഷിക്കുന്നത്. അതിനു ശേഷം മാത്രമേ രാജ്യം ശരിയായ ചൂട് കാലാവസ്ഥയിലേക്കു പ്രവേശിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."