കോഴിക്കോട്-തിരുവനന്തപുരം സൂപ്പര്‍ ഡീലക്സ് സര്‍വിസ് തുടങ്ങി
കോഴിക്കോട്: കെ.എസ്.ആര്.ടി.സിയെ ലാഭകരമാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. പുന:ക്രമീകരിച്ച കോഴിക്കോട്-തിരുവനന്തപുരം സൂപ്പര്‍ ഡീലക്സ് എയര്‍ ബസില്‍ ആദ്യ യാത്രക്കാരനായെത്തിയതായിരുന്നു മന്ത്രി. കെ.എസ്.ആര്.ടി.സിയെ ലാഭകരമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സര്‍വിസ് പുന:ക്രമീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
എല്ലാ സര്‍വിസുകളും പുന:ക്രമീകരിച്ച് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണ് വകുപ്പ് ശ്രമിക്കുന്നത്. ഡ്രൈവര്‍മാരുടെ ശ്രദ്ധാപൂര്‍വമായ ഡ്രൈവിങാണ് സ്വകാര്യബസുകളെ അപേക്ഷിച്ച് യാത്രക്കാരെ കെ.എസ്.ആര്.ടി.സി സര്‍വിസുകളിലേക്ക് അടുപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
രാത്രി 10.30ന് പുറപ്പെട്ട് ഒന്‍പത് മണിക്കൂര്‍കൊണ്ട് പിറ്റേന്ന് രാവിലെ 7.30ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സര്‍വിസ് ക്രമീകരിച്ചത്. ദിവസവും രാത്രി ബസ് കോഴിക്കോടുനിന്ന് പുറപ്പെടും. വിവിധ ആവശ്യങ്ങള്‍ക്ക് തിരുവനന്തപുരത്തേക്ക് പോകുന്നവര്‍ക്ക് ഏറെ സഹായകമാകുന്നതാണ് സര്‍വിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."