എഞ്ചിനിയറിങ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് റാം ഗണേഷിന്
തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനിയറിംങ് റാങ്ക് പട്ടിക വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. തൃപ്പൂണിത്തുറ റാം ഗണേഷിനാണ് ഒന്നാം റാങ്ക്. തിരുവല്ലയിലെ അക്ഷയ് ആനന്ദ് രണ്ടാം റാങ്കും തിരുവനന്തപുരത്തുനിന്നുള്ള അശ്വിന്‍ എസ് നായര്‍ മൂന്നാം റാങ്കും നേടി.
മറ്റു റാങ്കുകള്‍
4. ശ്രീജിത്ത് എസ് തിരുവല്ല
5. അതുല്‍ ഗംഗാധരന്‍ കണ്ണൂര്‍
6. മുഹമ്മദ് അബ്ദുല്‍ മജീദ് കോഴിക്കോട്
7. ജോര്‍ജി ജോസ് എറണാകുളം
8. റാം കേശവ് മലപ്പുറം
9. ഋതേഷ് കുമാര്‍ കൊച്ചി
10. റോഷിന്‍ റാഫേല്‍ കോഴിക്കോട്
എസ്.സി വിഭാഗത്തില്‍ ഒന്നാം റാങ്ക് മലപ്പുറത്തെ ഷിബൂസ് പിയും രണ്ടാം റാങ്ക് തൃശൂരിലെ ഋഷികേഷ് വി.എമ്മും നേടി. എസ്.ടി വിഭാഗത്തില്‍ കോട്ടയത്തുനിന്നുള്ള ആദര്‍ശ് എസ് ഒന്നാം റാങ്കും എറണാകുളത്തുനിന്നുള്ള നമിത എസ് രണ്ടാം റാങ്കും നേടി.
ആര്‍ക്കിടെക്റ്റ് വിഭാഗത്തിലെ ആദ്യ അഞ്ചു റാങ്കുകാരുടെ പട്ടികയും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്ടു നിന്നുള്ള നമിത നിജിക്കാണ് ഒന്നാം റാങ്ക്. കോഴിക്കോട്ടു തന്നെയുള്ള നിഷാന്ത് കൃഷ്ണ രണ്ടാം റാങ്കും നേടി. മൗസിന്‍ മുഹമ്മദ് അലി എം.പി മലപ്പുറം, അന്‍ഷാദ് സുബൈര്‍ ഇടുക്കി, അലിന്‍ റീബ ജെയിന്‍ കോട്ടയം എന്നിവരാണ് മറ്റു റാങ്കുകാര്‍.
ഓണ്‍ലൈനായി മാര്‍ക്ക് നല്‍കിയ എഞ്ചിനിയറിങ് വിഭാഗത്തില്‍ 55,914 വിദ്യാര്‍ഥികളുടെയും ആര്‍കിടെക്ചര്‍ വിഭാഗത്തില്‍ 2826 വിദ്യാര്‍ഥികളുടെയും റാങ്ക് പട്ടികയാണ് പുറത്തുവിട്ടത്. ഓണ്‍ലൈനായി മാര്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍ എഞ്ചിനിയറിങ് വിഭാഗത്തില്‍ 5982 വിദ്യാര്‍ഥികളുടെയും ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ 386 വിദ്യാര്‍ഥികളുടെയും ഫലം തടഞ്ഞുവച്ചിരിക്കുകയാണ്. ഇവര്‍ രേഖകള്‍ നല്‍കിയാലുടന്‍ ഫലം ലഭ്യമാകും.
അപേക്ഷിക്കാന്‍ ഇനി അതാത് സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ സംവിധാനം
എഞ്ചിനിയറിങ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സംവിധാനത്തില്‍ അടുത്തവര്‍ഷം മുതല്‍ മാറ്റമുണ്ടാകുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. ഇപ്പോള്‍ എഞ്ചിനിയിറിങ് കോളജിലൂടെയും അക്ഷയ വഴിയുമാണ് അപേക്ഷിക്കുന്നത്. അടുത്ത വര്‍ഷം ഇതിനായി എല്ലാ സ്‌കൂളിലൂടെയും ഓണ്‍ലൈന്‍ സംവിധാനമുണ്ടാക്കും. സഹായിക്കാനായി അതാത് സ്‌കൂളിലെ ഐ.ടി അധ്യാപകനെ അതു പരിശീലിപ്പിക്കും. വര്‍ഷത്തിലൊരിക്കല്‍ ഒ.എം.ആര്‍ ഷീറ്റ് പൂരിപ്പിക്കുന്നതിനുള്ള പരിശീലനം വിദ്യാര്‍ഥികള്‍ക്കു നല്‍കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."