മലബാര്‍ ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടിവ് ഓഫിസര്‍ നിയമനം ശരിവച്ചു
കൊച്ചി: മലബാര്‍ ദേവസ്വം ബോര്‍ഡിലെ വിവിധ ക്ഷേത്രങ്ങളില്‍ 2007ല്‍ നടത്തിയ എക്സിക്യൂട്ടീവ് ഓഫിസര്‍മാരുടെ നിയമനം ഹൈക്കോടതി ശരിവച്ചു. 2016ല്‍ ഇതേ തസ്തികയിലേക്ക് തയാറാക്കിയ റാങ്ക്ലിസ്റ്റ് സര്‍ക്കാര്‍ റദ്ദാക്കിയതും ഹൈക്കോടതി ശരിവച്ചിട്ടുണ്ട്. നിയമനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചല്ല ഇന്റര്‍വ്യൂവിന്റെ മാര്‍ക്ക് നിശ്ചയിച്ചതെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ ലിസ്റ്റ് റദ്ദാക്കിയത്. സര്‍ക്കാര്‍ നടപടിക്കെതിരേ നല്കിയ ഹരജിയും ഹൈക്കോടതി തള്ളി.
നിയമനത്തിനായി നടത്തിയ അഭിമുഖം പ്രഹസനമായിരുന്നെന്ന് ആരോപിച്ച് തൃശൂര്‍ പാവറട്ടി സ്വദേശി കെ.പി.ആര് വാസുദേവന്‍ 2007ല്‍ നല്കിയ ഹരജി തള്ളിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. പല ദിവസങ്ങളിലായാണ് അഭിമുഖം നടത്തിയത്.
മൂന്നംഗ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ചില ദിവസങ്ങളില്‍ മലബാര്‍ ദേവസ്വം കമ്മിഷണര്‍ ഹാജരായെന്നും മറ്റുദിനങ്ങളില്‍ ദേവസ്വം ബോര്‍ഡ് സൂപ്രണ്ടാണ് ഹാജരായതെന്നും ഹരജിയില്‍ പറയുന്നു.
എല്ലാ ദിവസവും ദേവസ്വം കമ്മിഷണര്‍ ഹാജരാകാതിരുന്നത് പോരായ്മയാണെങ്കിലും അതിന്റെ പേരില്‍ നിയമനം വഴിവിട്ടാണെന്ന് പറയാനാവില്ലെന്നും ഒരു പതിറ്റാണ്ടിലേറെ കഴിഞ്ഞതിനാല്‍ ഇപ്പോള്‍ ഇടപെടുന്നത് ഉചിതമല്ലെന്നും വ്യക്തമാക്കിയാണ് ഹരജി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."