HOME
DETAILS

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് രണ്ട് പുതുമുഖങ്ങള്‍

  
backup
May 03 2018 | 01:05 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f-3



തിരുവനന്തപുരം: അംഗങ്ങളുടെ എണ്ണം 16 ആക്കി ഉയര്‍ത്തി രണ്ട് പുതുമുഖങ്ങളെ പുതുതായി കൊണ്ടുവന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരിച്ചു.
കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാലും എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവുമാണ് സി.പി.എം സെക്രട്ടേറിയറ്റിലെ പുതിയ അംഗങ്ങള്‍. നേരത്തെ 15 അംഗങ്ങളായിരുന്ന സെക്രട്ടേറിയറ്റില്‍ വി.വി ദക്ഷിണാമൂര്‍ത്തി മരിച്ചപ്പോള്‍ ഒരു ഒഴിവ് വന്നിരുന്നു.
സെക്രട്ടേറിയറ്റ് അംഗങ്ങളുടെ എണ്ണം 16ലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര നേതൃത്വത്തിന്റെ അനുമതികൂടി ലഭിച്ചതോടെയാണ് രണ്ടുപേര്‍ക്ക് പുതുതായി അവസരം ലഭിച്ചത്. നിലവില്‍ സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്ന ആരെയും ഒഴിവാക്കിയില്ല.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പേര് സെക്രട്ടേറിയറ്റിലേക്ക് പറഞ്ഞ് കേട്ടിരുന്നെങ്കിലും പരിഗണിച്ചില്ല. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പി. കരുണാകരന്‍, പി.കെ ശ്രീമതി, ഇ.പി ജയരാജന്‍, ടി.എം തോമസ് ഐസക്, എളമരം കരീം, എ.കെ ബാലന്‍, എം.വി ഗോവിന്ദന്‍, ബേബി ജോണ്‍, ആനത്തലവട്ടം ആനന്ദന്‍, ടി.പി രാമകൃഷ്ണന്‍, എം.എം മണി, കെ.ജെ തോമസ്, കെ.എന്‍ ബാലഗോപാല്‍, പി. രാജീവ് എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങള്‍.
ഇ.പി ജയരാജന്‍ അധ്യക്ഷനായി എ.കെ.ജി സെന്ററില്‍ രാവിലെ ആരംഭിച്ച സംസ്ഥാന കമ്മിറ്റി യോഗമാണ് പുതിയ സെക്രട്ടേറിയറ്റിനെ തെരഞ്ഞെടുത്തത്. സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്‍പ് പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ളയും എം.എ ബേബിയും പങ്കെടുത്ത കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ യോഗം ചേര്‍ന്നിരുന്നു.
ജില്ലാ സെക്രട്ടറിമാര്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായതോടെ കൊല്ലത്തും എറണാകുളത്തും പുതിയ സെക്രട്ടറിമാരെ തെരഞ്ഞെടുക്കേണ്ടിവരും. തൃശൂര്‍ ജില്ലാ സെക്രട്ടറിയായ കെ. രാധാകൃഷ്ണന്‍ കേന്ദ്ര കമ്മിറ്റി അംഗമായ പശ്ചാത്തലത്തില്‍ അവിടെയും പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ടതുണ്ട്.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  9 minutes ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  26 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  an hour ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago