മത്സ്യത്തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കും: മന്ത്രി
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്കു സര്‍ക്കാരില്‍നിന്നു ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.
മത്സ്യത്തൊഴിലാളികള്‍ക്കു ലഭിക്കാനുള്ള ധനസഹായ കുടിശ്ശികകളെല്ലാം ഉടന്‍ കൊടുത്തുതീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യബോര്‍ഡ് നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ ധനസഹായ വിതരണവും പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച മത്സ്യ കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് വകുപ്പ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രളയത്തില്‍ മത്സ്യകൃഷിയില്‍ നാശനഷ്ടമുണ്ടായ അഞ്ചു കര്‍ഷകര്‍ക്കും ധനസഹായം നല്‍കി. കോവളം കെ.ജെ.ജെ.എം. അനിമേഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ എം. വിന്‍സന്റ് എം.എല്‍.എ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ നിസാ ബീവി, ഷൈനി വില്‍ഫ്രഡ്, മത്സ്യബോര്‍ഡ് ചെയര്‍മാന്‍ സി.പി കുഞ്ഞിരാമന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."